Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
യാത്ര ഖത്തറിലേക്കാണോ? ഒറ്റ ക്ലിക്കിൽ എല്ലാ വിവരങ്ങളും അറിയാം

July 26, 2021

July 26, 2021

ദോഹ : ഖത്തറിേലക്ക് പുറപ്പെടാനിരിക്കുന്നവർ യാത്രാമാനദണ്ഡങ്ങള്‍ കൃത്യമായി മനസിലാക്കാത്ത കാരണം നിരവധി ആശയക്കുഴപ്പങ്ങൾ ഉണ്ടാകുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു പ്രഖ്യാപിക്കുകയും പുതിയ യാത്രാനയം പ്രാബല്യത്തില്‍ വരുകയും ചെയ്തതോടെ ഖത്തറിലേക്ക് പുറപ്പെടും മുമ്പ്[ സംശയത്തിലാവുന്ന യാത്രക്കാര്‍ക്ക് കാര്യങ്ങളെല്ലാം എളുപ്പം മനസ്സിലാക്കാന്‍ പുതിയ സംവിധാനമൊരുക്കിയിരിക്കുകയാണ് ഗവ. കമ്യൂണിക്കേഷന്‍ ഓഫീസ്.

ഇന്‍ററാക്ടിവ് ഗൈഡ്ലൈന്‍സ് എന്ന് പേരിട്ട ലിങ്കില്‍ പ്രവേശിച്ച്‌ ലളിതമായ ആറ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ നിങ്ങളെ ബാധിക്കുന്ന യാത്രാ മാനദണ്ഡങ്ങള്‍ അടുത്ത ക്ലിക്കില്‍ തന്നെ അറിയാൻ കഴിയും.

https://www.gco.gov.qa/en/travel/ എന്ന ലിങ്ക് വഴിയാണ് ഇന്‍ററാക്ടിവ് ഗൈഡ് പ്രവര്‍ത്തിക്കുന്നത്. ട്വിറ്ററിലൂടെയാണ് ജി.സി.ഒ ലോകമെങ്ങുമുള്ള യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന സംവിധാനം പരിചയപ്പെടുത്തിയത്.

നിങ്ങള്‍ ഖത്തര്‍ പൗരനോ ഖത്തര്‍ റെസിഡേന്‍റാ, ജി.സി.സി പൗരനോ എന്നാണ് ആദ്യ ചോദ്യം. വാക്സിനേറ്റഡ് ആണോ, ഖത്തറില്‍നിന്ന് കോവിഡ് വന്ന് മാറിയ ആളാണോ, യാത്രയില്‍ 11 വയസ്സിന് താഴെയുള്ള കുട്ടികള്‍ ഉണ്ടോ, 12നും 17നുമിടയില്‍ പ്രായമുള്ള കുട്ടികള്‍ ഉണ്ടോ, നിങ്ങള്‍ പുറപ്പെടുന്ന രാജ്യം ഏത്, കഴിഞ്ഞ 10 ദിവസത്തിനിടെ നിങ്ങള്‍ സന്ദര്‍ശിച്ച രാജ്യങ്ങള്‍ ഏതെല്ലാം എന്നിവയാണ് ചോദ്യങ്ങള്‍.

ഉത്തരം നല്‍കി, സബ്മിറ്റ് ചെയ്തല്‍ ഉടനടി നിങ്ങള്‍ക്ക് ബാധകമായ യാത്രാ മാനദണ്ഡങ്ങള്‍ പ്രത്യക്ഷപ്പെടും.പുതിയ യാത്രാനയം സംബന്ധിച്ച്‌ നിരവധി സംശയം ഉയര്‍ത്തുന്നവര്‍ക്ക് ഏറെ ആശ്വാസമാണ് ജി.സി.ഒയുടെ പുതിയ പദ്ധതി.


Latest Related News