Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തര്‍ യൂണിവേഴ്‌സിറ്റി മെട്രോ സ്‌റ്റേഷനിലേക്കുള്ള സ്ട്രീറ്റ് ഭാഗികമായി അടയ്ക്കും

March 19, 2021

March 19, 2021

ദോഹ: ഖത്തര്‍ യൂണിവേഴ്‌സിറ്റി മെട്രോ സ്‌റ്റേഷനിലേക്കുള്ള സ്ട്രീറ്റ് ഭാഗികമായി അടയ്ക്കുമെന്ന് ഖത്തറിലെ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗല്‍ അറിയിച്ചു. റൗണ്ട് എബൗട്ടില്‍ നിന്ന് സ്‌റ്റേഷന്റെ പാര്‍ക്കിങ്ങിലേക്കും ഗോള്‍ഫ് ക്ലബ്ബ് ഇന്റര്‍സെക്ഷനിലേക്കുമുള്ള ഒരു പാതയാണ് അടയ്ക്കുന്നത്. 

വെള്ളിയാഴ്ച മുതല്‍ നാല് ദിവസത്തേക്കാണ് പാത അടയ്ക്കുന്നത്. ഈ സമയങ്ങളില്‍ ഗതാഗതം മറുഭാഗത്തെ പാതയിലേക്ക് മാറ്റും. അതായത് മറുഭാഗത്ത് ഒരേ ദിശയിലേക്കുള്ള രണ്ട് പാതകള്‍ ഇരു ദിശകളിലേക്കുമുള്ള ഓരോ പാതകളാക്കി മാറ്റും. 

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ചാണ് അഷ്ഗല്‍ റോഡ് അടയ്ക്കുന്നത്. അസ്ഫാള്‍ട്ട് കോഴ്‌സ് ടാറിങ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനായാണ് റോഡ് അടയ്ക്കുന്നതെന്നും അഷ്ഗല്‍ അറിയിച്ചു. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News