Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദോഹയിൽ ഗതാഗത നിയന്ത്രണം,ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

September 29, 2022

September 29, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ:ലോകകപ്പിന്റെ ഭാഗമായി  സെൻട്രൽ ദോഹയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ നമ്പർ പ്ലേറ്റ് മാനേജ്മെന്റ് പ്ലാൻ നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.സെപ്റ്റംബർ 30 മുതൽ വെള്ളിയാഴ്ചകളിൽ  ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 10 വരെ പൊതുഗതാഗതവശ്യങ്ങൾക്കുള്ള കമ്പനി വാഹനങ്ങളും കറുത്ത നമ്പർ പ്ളേറ്റുള്ള വാണിജ്യാവശ്യങ്ങൾക്കുള്ള വാഹനങ്ങളും സെൻട്രൽ ദോഹയിൽ നിന്ന് വഴിതിരിച്ചുവിടും.അൽ ഖഫ്ജി സ്ട്രീറ്റ്,സി-റിങ് റോഡ്, കോർണിഷ് സ്ട്രീറ്റ് എന്നീ ഭാഗങ്ങളിലായിരിക്കും നിയന്ത്രണം.നിയമം ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തുമെന്നും കോർണിഷ് സ്ട്രീറ്റ് ക്ലോഷർ ഇംപ്ലിമെന്റേഷൻ പ്ലാൻ കമ്മിറ്റി മുന്നറിയിപ്പ് നൽകി.

അതേസമയം,മൊവാസലാത്ത്, ഖത്തർ റെയിൽ പൊതുഗതാഗത വാഹനങ്ങൾ, എമർജൻസി വാഹനങ്ങൾ എന്നിവയെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക
 


Latest Related News