Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഗള്‍ഫ് പ്രതിസന്ധി: കൂടുതല്‍ ചര്‍ച്ചകള്‍ക്കായി യു എസ് സ്റ്റേറ്റ് സെക്രട്ടറി തിങ്കളാഴ്ച കുവൈത്തിലെത്തും

July 10, 2021

July 10, 2021

വാഷിംഗ്ടണ്‍:യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ തിങ്കളാഴ്ച കുവൈത്തിലെത്തും. മേഖലയില്‍ ജി.സി.സി രാജ്യങ്ങള്‍ തമ്മില്‍ ഐക്യം ഉറപ്പിക്കാനും നിലവിലെ പ്രശ്‌നങ്ങള്‍ സൗഹാര്‍ദ്ദപരമായി പരിഹരിക്കാനുമുള്ള നീക്കങ്ങളുടെ ഭാഗമായാണ് സന്ദര്‍ശനം. ഗള്‍ഫ് തര്‍ക്കം പരിഹരിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ടില്ലേഴ്‌സണ്‍ മുതിര്‍ന്ന കുവൈറ്റ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ യു.എസ് കൂടുതല്‍ ആശങ്കാകുലരാണെന്ന് ഡിപ്പാര്‍ട്ട്മെന്റിന്റെ വക്താവ് ഹീതര്‍ നഅര്‍ട്ട് പറഞ്ഞു.സഊദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്റൈന്‍ എന്നിവ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്ന നിലപാടിലേക്ക് നേരത്തെ എത്തിയിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കുവൈത്ത് നീണ്ട ശ്രമങ്ങളാണ് നടത്തിവരുന്നത്. വിഷയത്തില്‍ മധ്യസ്ഥത വഹിക്കുകയാണ് കുവൈത്ത്. പരിപാടികളെക്കുറിച്ച് വ്യക്തമായ രൂപങ്ങളൊന്നും നല്‍കിയിട്ടില്ലെങ്കിലും ടില്ലേഴ്‌സന്റെ കുവൈത്ത് സന്ദര്‍ശനം ദിവസങ്ങളോളം നീണ്ടുനില്‍ക്കുമെന്നാണ് കരുതുന്നത്. അദ്ദേഹം കുവൈത്തില്‍ തുടരുകയോ മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുകയോ ചെയ്യും. വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്താനാണിത്.

 


Latest Related News