Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തർ ലോകകപ്പിനുള്ള ടിക്കറ്റുകൾ എങ്ങനെ സ്വന്തമാക്കാം?വിശദമായി അറിയാം

March 23, 2022

March 23, 2022

ദോഹ : അറേബ്യൻ മണ്ണിൽ ആദ്യമായി വിരുന്നെത്തുന്ന ഖത്തർ ലോകകപ്പിനുള്ള ടിക്കറ്റ് വിൽപനയുടെ അടുത്ത ഘട്ടം ഇന്നാരംഭിക്കും.അപേക്ഷിക്കുമ്പോൾ തന്നെ സ്ഥിരീകരണം ലഭിക്കുന്നതിനാൽ പണമടച്ച് ടിക്കറ്റ് സ്വന്തമാക്കാൻ കഴിയുന്ന തരത്തിലാണ് രണ്ടാം ഘട്ടം ക്രമീകരിച്ചിരിക്കുന്നത്.'ആദ്യമെത്തുന്നവർക്ക് ആദ്യം' എന്ന അടിസ്ഥാനത്തിലാണ് വിൽപന നടക്കുക എന്ന പ്രത്യേകതയും ഇത്തവണ ഉണ്ട്.

എങ്ങനെ ടിക്കറ്റ് സ്വന്തമാക്കാം?
https://www.fifa.com/tickets എന്ന ലിങ്ക് വഴിയാണ് ടിക്കറ്റിന് അപേക്ഷിക്കേണ്ടത്.മാർച്ച് 23ന് ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 1.00 മുതൽ 29ന് ഉച്ചയ്ക്ക് 12.00 വരെ ടിക്കറ്റ് സ്വന്തമാക്കാൻ അവസരമുണ്ടാകും.വിജയകരമായി അപേക്ഷാ നടപടികൾ പൂർത്തിയാക്കുന്നവർക്ക് അപ്പോൾ തന്നെ സ്ഥിരീകരണം ലഭിക്കുന്നതിനാൽ പണം അടച്ച് ഉടൻ ടിക്കറ്റ് സ്വന്തമാക്കാം.ടിക്കറ്റ് തുക ലഭിച്ചാൽ ഉടൻ തന്നെ അപേക്ഷകന് നേരിട്ട് ടിക്കറ്റ് അനുവദിക്കും. ഇതു സംബന്ധിച്ച സ്ഥിരീകരണ മെയിലും ഉടൻ ലഭിക്കും.

വിവിധയിനം ടിക്കറ്റുകൾ
വ്യക്തിഗത മത്സര ടിക്കറ്റുകൾ, ടീം സ്‌പെസിഫിക് ടിക്കറ്റ് സീരീസ്, ഫോർ-സ്‌റ്റേഡിയം ടിക്കറ്റ് സീരീസ് എന്നിങ്ങനെ 3 തരം ടിക്കറ്റുകൾ ലഭ്യമാണ്. ഇതേക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ https://www.fifa.com/tournaments/mens/worldcup/qatar2022/news/ticket-products-fwc22 എന്ന ലിങ്കിൽ ലഭിക്കും.

എങ്ങനെ പണമടക്കാം
ഖത്തറിൽ താമസിക്കുന്നവർ വീസ പേയ്‌മെന്റ് കാർഡുകൾ ഉപയോഗിച്ച് വേണം പണം അടയ്ക്കാൻ.ഖത്തറിന് പുറത്തുനിന്നാണെങ്കിൽ വീസ പേയ്‌മെന്റ് കാർഡുകൾക്ക് പുറമെ തിരഞ്ഞെടുക്കപ്പെട്ട മറ്റ് പേയ്‌മെന്റ് കാർഡുകളും അനുവദിക്കും.

ജനുവരി 19 മുതൽ രണ്ടാഴ്ച നീണ്ട റാൻഡം സെലക്ഷൻ ഡ്രോ വിൽപന കാലയളവിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം  അടച്ച് ടിക്കറ്റ് വാങ്ങാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. 1.7 കോടി ആളുകളാണ് റാൻഡം സെലക്ഷൻ  ഡ്രോ വിൽപനയിൽ ടിക്കറ്റിനായി അപേക്ഷിച്ചത്. പുതിയ ഘട്ടത്തിൽ ടിക്കറ്റുകൾ വേഗത്തിൽ വിറ്റുപോകുമെന്നതിനാൽ വില്പന തുടങ്ങിയ ഉടൻ തന്നെ അപേക്ഷിക്കുന്നതാവും ഉചിതം.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News