Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചിട്ടും ആംബുലൻസ് ലഭിച്ചില്ല,കോവിഡ് ബാധിച്ച് അവശനിലയിലായ ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി 

February 13, 2021

February 13, 2021

ദോഹ : ഖത്തറിൽ ജോലി ചെയ്തിരുന്ന തൃശൂർ ജില്ലയിലെ പാറളം സ്വദേശി  ചേനം പുല്ലൂട്ടിപ്പറമ്പിൽ മുഹമ്മദലിയുടെ മകൻ ഷാജു(48) കോവിഡ് ബാധിച്ച്  നാട്ടിൽ നിര്യാതനായി. ഖത്തറിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അന്ത്യം.ഒരു മാസം മുമ്പ് നാട്ടിലെത്തിയ ഷാജു നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റിവ് ആയിരുന്നു. ഖത്തറിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി രണ്ടു ദിവസം മുമ്പ് നടത്തിയ പരിശോധനയിൽ ഫലം പോസറ്റിവ് ആയി.ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്ന ഷാജുവിന്റെ ആരോഗ്യ നില വെള്ളിയാഴ്ച ഉച്ചയോടെ വീണ്ടും മോശമാവുകയായിരുന്നു. 

എന്നാൽ ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടും ആംബുലൻസ് ലഭിച്ചില്ലെന്ന് പരാതിയുണ്ട്.തുടർന്ന് സഹോദരന്റെ ഓട്ടോയിൽ പഴുവിലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ദോഹയിലെ ലാ സിഗാൽ ഹോട്ടലിലാണ് ജോലി ചെയ്തിരുന്നത്. പാറളം പ്രവാസി കൂട്ടായ്മയുടെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ : ജെസി. മക്കൾ : ഷെഹബാസ്,ഷെഹനാസ് 

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News