Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ഭക്ഷ്യ വിഷബാധയേറ്റതായി സംശയക്കുന്നതായി ആരോഗ്യമന്ത്രാലയം

November 18, 2019

November 18, 2019

ദോഹ : ദോഹയിൽ ഒരു കുടുംബത്തിലെ കുട്ടികൾ ഉൾപെടെ മൂന്ന് പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയിക്കുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആരോഗ്യമന്ത്രാലയം പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഒരു കുടുംബത്തിലെ പിതാവും മകനും മകളും ഉൾപെട്ട മൂന്നു പേരെയാണ് ശ്വാസതടസ്സം,കാഴ്ചാ വൈകല്യം,മുഖത്തെ പേശീ വൈകല്യം എന്നീ ബുദ്ധിമുട്ടുകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. മുഖത്തെ ഞരമ്പുകൾ,തൊണ്ട,ശ്വസന പ്രക്രിയ എന്നിവയെ ബാധിക്കുന്ന ബോട്ടുലിനം ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചാലുണ്ടാകുന്നതിന് സമാനമായ രോഗലക്ഷണങ്ങളാണ് ഇവരിൽ കണ്ടെത്തിയതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

സാധാരണഗതിയിൽ ടിന്നിലടച്ച ഭക്ഷണത്തിലാണ് ഇത്തരം ബാക്ടീരിയകൾ കാണപ്പെടുന്നത്. ടിന്നിലടച്ച മാംസം, പ്രത്യേകിച്ച് പുകയിൽ  പാകപ്പെടുത്തുന്ന  മോർട്ടഡെല്ല പോലുള്ള ഭക്ഷ്യവസ്തുക്കൾ, സോസേജുകൾ എന്നിവയിൽ ഇത്തരം ബാക്ടീരിയകൾ വളരെ വേഗം പെറ്റുപെരുകുന്നതായി കണ്ടെത്തിയിട്ടുണ്ട്.രോഗികൾക്ക് ആവശ്യമായ ചികിത്സാ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട മറ്റ് കേസുകളൊന്നും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ദർ ഉൾപ്പെട്ട സംഘം സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.


Latest Related News