Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
വ്യാജ പാസ്‌പോർട്ടുമായി ഖത്തറിലേക്ക് കടക്കാൻ ശ്രമിച്ച മൂന്നുപേർ അറസ്റ്റിൽ

September 15, 2021

September 15, 2021

ന്യൂ ഡൽഹി: വ്യാജ പാസ്പോർട്ടുമായി ദോഹയിലേക്ക് യാത്ര ചെയ്യാൻ ശ്രമിച്ച മൂന്ന് പേരെ ഡൽഹി ഇന്ദിരാഗാന്ധി എയർപോർട്ടിൽ വെച്ച് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.സംശയകരമായ പെരുമാറ്റം ശ്രദ്ധയിൽപെട്ടപ്പോഴാണ് മൂന്നു പേരെ ചോദ്യം ചെയ്തത്. ശനിയാഴ്ച രാവിലെ 4.30 ന് ഖത്തർ എയർവെയ്‌സ് വിമാനത്തിൽ യാത്ര ചെയ്യാൻ മൂന്നാം നമ്പർ ടെർമിനലിൽ പ്രവേശിച്ച ഇവരിൽ ഒരാളുടെ മൊബൈലിൽ ബംഗ്ലാദേശി പാസ്പോർട്ടിന്റെ കോപ്പി കണ്ടെത്തി.

സാഹിദുൽ ഷെയ്ഖ്, സലാം സർദാർ, അക്തറുസ്സമാൻ താലുക്ടെർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.തുടർന്ന് നടത്തിയ പരിശോധനയിലും ചോദ്യം ചെയ്യലിലും ഇവരുടെ പക്കലുള്ള ഇന്ത്യൻ പാസ്പോര്ട്ട് വ്യാജമാണെന്ന് കണ്ടെത്തി.ഇവരെ പൊലീസിന് കൈമാറിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.


Latest Related News