Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലേക്ക് വരുന്നവർക്ക് കൊറന്റൈൻ ഒഴിവാക്കി,വിശദാംശങ്ങൾ അറിയാം

July 09, 2021

July 09, 2021

ദോഹ : കോവിഡ് വാക്സിനേഷന്‍റെ രണ്ട് ഡോസും പൂര്‍ത്തീകരിച്ചവര്‍ക്ക് ഖത്തറില്‍ ജൂലൈ 12 മുതല്‍ ക്വാറന്‍റൈന്‍ ആവശ്യമില്ല. ഖത്തര്‍ ആരോഗ്യമന്ത്രാലയമാണ് കഴിഞ്ഞ ദിവസം ഇക്കാര്യം   അറിയിച്ചത്. റെഡ് ലിസ്റ്റിലുള്ള ഇന്ത്യക്കാര്‍ക്കും ഇളവ് ബാധകമാണ്. അതെ സമയം ഇന്ത്യക്കാര്‍ക്ക് ഖത്തറിലെത്തി ആര്‍ടിപിസിആര്‍ ടെസ്റ്റെടുത്ത് നെഗറ്റീവാകണം. പോസിറ്റീവാണെങ്കില്‍ ക്വാറന്‍റൈന്‍ വേണ്ടി വരും.

ഇളവിനുള്ള നിബന്ധനകള്‍ ഇനി പറയുന്നവയാണ് :

-രണ്ടാം ഡോസും സ്വീകരിച്ച് രണ്ടാഴ്ച്ച പൂര്‍ത്തിയാക്കിയവരാകണം ഖത്തര്‍ അംഗീകൃത വാക്സിനുകള്‍ സ്വീകരിച്ചവരാകണം.

-ഖത്തറിലെത്തുന്നതിന് മുമ്പെ തന്നെ ഇഹ്തിറാസ് ആപ്പില്‍ പ്രീ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ച് ആരോഗ്യവിവരങ്ങള്‍ ചേര്‍ക്കണം.

-കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ഇളവ് .

കുട്ടികളുടെ ക്വാറന്‍റൈന്‍ ഇളവ് നിബന്ധനകള്‍: (ഇന്ത്യയുള്‍പ്പെടെ റെഡ് ലിസ്റ്റിലുള്ളവര്‍ക്ക്) 11 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ക്വാറന്‍റൈന്‍ ആവശ്യമില്ല. 12 മുതല്‍ 18 വരെയുള്ള കുട്ടികള്‍ വാക്സിനേഷന്‍ എടുത്തവരാണെങ്കില്‍ ക്വാറന്‍റൈന്‍ വേണ്ട വാക്സിനേഷന്‍ എടുക്കാത്തവരാണെങ്കില്‍ 10 ദിവസത്തെ ക്വാറന്‍റൈന്‍ നിര്‍ബന്ധം.രക്ഷിതാക്കളിലൊരാള്‍ (വാക്സിനെടുത്തവരാണെങ്കിലും) കൂടെ നില്‍ക്കണം

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഇനിയും ഗ്രൂപ്പുകളിൽ ചേരാത്തവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 


Latest Related News