Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഖത്തറിനെതിരേ താന്‍ ലോബീയിങ്ങ് നടത്തിയിട്ടില്ലെന്ന് ട്രംപ് അനുയായി തോമസ് ബരാക്

July 28, 2021

July 28, 2021

ദോഹ:ഖത്തറിനെതിരേ ലോബീയിങ്ങ് നടത്തിയെന്ന കേസില്‍ താന്‍ നൂറു ശതമാനം നിരപരാധിയാണെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അനുയായി തോമസ് ബരാക്. താന്‍  യുഎഇക്ക് വേണ്ടി അനധികൃതമായി ലോബിയിംഗ് നടത്തിയെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.് കേസില്‍ കഴിഞ്ഞ ആഴ്ച ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. 74 കാരനായ കോടീശ്വരനാണ് ബരാക്. കോടതിയില്‍ നിന്ന് ജാമ്യത്തില്‍ പുറത്തുപോകുമ്പോഴാണ്  അദ്ദേഹം ഇക്കാര്യം പറഞ്ഞത്.250 മില്യണ്‍ ഡോളര്‍ ജാമ്യത്തിലാണ് ഇദ്ദേഹത്തെ കോടതി വിട്ടയച്ചത്.  
യുഎഇ താല്‍പ്പര്യങ്ങള്‍ക്കായി ട്രംപിന്റെ മേലുള്ള സ്വാധീനം ബരാക് ഉപയോഗിച്ചതായാണ് കേസ്. അദ്ദേഹത്തെ കാലിഫോര്‍ണിയയില്‍ നിന്നാണ് അറസ്റ്റു ചെയ്തത്.

 


Latest Related News