Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
വർഗീയതയെ നേരിടാൻ പ്രവാസികൾ ഒന്നിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ

June 17, 2023

June 17, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്തായ വർഗീയതയെ ചെറുത്തു തോൽപ്പിക്കാൻ പ്രവാസി സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന്  മുതിർന്ന കോൺഗ്രസ്സ് നേതാവ് തിരുവഞ്ചൂർ  രാധാകൃഷ്ണൻ എം.എൽ.എ. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പോഷക സംഘടനയായ ഖത്തർ ഒ.ഐ.സി.സി ഇൻകാസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമവും കലാ-സംസ്കാരിക സമ്മേളനവും ഉദ്ഘാടനം ചെയ്ത്‌ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കോട്ടയം ജില്ല പ്രസിഡന്റ്‌ അജത്ത്‌ അബ്രഹാം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ‌ ലിയോ തോമസ്‌ സ്വാഗത പ്രസംഗം നടത്തി. ആനുകാലിക രാഷ്ട്രീയം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം പി കെ വൈശാഖ്‌ പ്രഭാഷണം നടത്തി. ഒഐസിസി ഇൻകാസ്‌ ആക്റ്റിംഗ്‌ പ്രസിഡന്റ്‌ നിയാസ്‌ ചെരിപ്പത്ത്‌, ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ് നായർ‌, ട്രഷറർ ജോർജ്ജ്‌ അഗസ്റ്റിൻ, യൂത്ത് വിംഗ് ആക്ടിംഗ് പ്രസിഡൻറ് ഷാഹിദ് ജന: സെക്രട്ടറി നവിൻ പള്ളം കെബിഎഫ്‌ പ്രസിഡന്റ്‌ അജി കുര്യാക്കോസ്‌ തുടങ്ങിയവർ സംസാരിച്ചു.സോണി സെബാസ്റ്റ്യൻ പരിപാടി നിയന്ത്രിച്ചു.‌ കോട്ടയം ജില്ല ട്രഷറർ ജോബി നന്ദി പ്രകാശിപ്പിച്ചു.

വിവിധ മേഖലകളിൽ പ്രവർത്തന മികവ്‌ തെളിയിക്കുകയും അംഗീകാരങ്ങൾ നേടുകയും ചെയ്ത ജീസ്‌ ജോസഫ്‌, ഫ്രെഡി ജോർജ്ജ്‌, ഹരികുമാർ, അഷ്രഫ്‌ പി നാസർ, ആയിഷ ഹന തുടങ്ങിയ ഇൻകാസ്‌ കുടുംബാംഗങ്ങളെയും ഡോ. ഫുആദ്‌ ഉസ്മാനെയും ചടങ്ങിൽ ആദരിച്ചു.

സംഗീത-നൃത്തപരിപാടികളും കനൽ ഖത്തറിന്റെ നേതൃത്വത്തിൽ പഞ്ചാരിമേളവും അരങ്ങേറി.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News