Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇത് മൂന്നാം തരംഗം, ജാഗ്രത കൈവിടരുത് : ഖത്തർ വാക്സിനേഷൻ മേധാവി

January 03, 2022

January 03, 2022

ദോഹ : ഖത്തറിൽ നിലവിൽ ആഞ്ഞടിക്കുന്നത് കോവിഡിന്റെ മൂന്നാം തരംഗമാണെന്ന നിരീക്ഷണവുമായി ഡോക്ടർ സോഹ അൽ ബയാത്ത്. ഖത്തർ ടീവിയോട് സംസാരിക്കവെ ആണ് ആരോഗ്യമന്ത്രാലയത്തിന്റെ വാക്സിനേഷൻ ദൗത്യ മേധാവിയായ ഡോക്ടർ അഭിപ്രായം അറിയിച്ചത്. ബൂസ്റ്റർ ഡോസുകളാണ് ഏറ്റവും മികച്ച പ്രതിരോധമാർഗമെന്നും, സമയമായാൽ കഴിയുന്നത്ര വേഗം ആളുകൾ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. 

'നിലവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പല കോവിഡ് കേസുകളിലെയും രോഗികൾ വാക്സിൻ എടുക്കാത്തവരോ, ആറ് മാസം മുൻപ് രണ്ടാം ഡോസ് സ്വീകരിച്ചവരോ ആണ്. ബൂസ്റ്റർ ഡോസ് എടുക്കാത്തവരെ കൊറോണ എളുപ്പം പിടികൂടുന്നുണ്ട് എന്നത് വസ്തുതയാണ് - ഡോക്ടർ അറിയിച്ചു. രാജ്യത്ത് ആദ്യ രണ്ട് ഡോസുകളോ ബൂസ്റ്റർ ഡോസോ എടുത്തത് കാരണമുള്ള പ്രത്യാഘാതങ്ങൾ കൊണ്ട് ഇതുവരെ ഒരാളെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ല എന്നും ഡോക്ടർ സാക്ഷ്യപ്പെടുത്തി. റാപിഡ് ആന്റിജൻ ടെസ്റ്റുകൾക്ക് 80 ശതമാനം കൃത്യത ഉണ്ടെന്നും, എല്ലാ ഹെൽത്ത് സെന്ററുകളിലും ഇവ ലഭ്യമാണ് എന്നും ഡോക്ടർ സോഹ പറഞ്ഞു. ഗുരുതരലക്ഷണങ്ങൾ ഇല്ലാത്ത കോവിഡ് രോഗികൾ വീടുകളിൽ തന്നെ ഐസൊലേഷനിൽ കഴിയുന്നതാണ് സുരക്ഷിതമെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു.


Latest Related News