Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
മൂന്നാം തരംഗം ഇനിയും ശക്തിയാർജ്ജിക്കും, കരുതൽ കൈവെടിയരുതെന്ന് ഖത്തർ ആരോഗ്യവിദഗ്ദൻ

January 06, 2022

January 06, 2022

ദോഹ : രാജ്യം നിലവിൽ സാക്ഷിയാവുന്നത് കോവിഡിന്റെ മൂന്നാം തരംഗത്തിനാണെന്നും ജാഗ്രതയോടെ, ഒരുമയോടെ നീങ്ങിയാലേ ഈ പ്രതിസന്ധിയെ തരണം ചെയ്യാൻ കഴിയൂ എന്നും ഡോക്ടർ അൽ ഖാൽ. ഹമദ് മെഡിക്കൽ കോർപറേഷനിലെ പകർച്ചവ്യാധി വിഭാഗം മേധാവിയായ ഡോക്ടർ, ഖത്തർ ടീവിയിൽ സംസാരിക്കവെയാണ് ഈ നിരീക്ഷണം നടത്തിയത്. 

മൂന്നാം തരംഗം ആരഭിച്ചിട്ടേയുള്ളൂ എന്നും, ഇനിയും ആഴ്ചകളോളം സ്ഥിതി രൂക്ഷമായി തുടർന്നേക്കും എന്നും ഡോക്ടർ മുന്നറിയിപ്പ് നൽകി. കേസുകളുടെ എണ്ണം അനുദിനം വർധിക്കുന്നത് ആശങ്ക ഉളവാക്കുന്നുണ്ടെങ്കിലും, രോഗികൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്നില്ല എന്നത് ആശ്വാസകരമാണ് എന്നും ഡോക്ടർ പറഞ്ഞു. ഒമിക്രോണിന്റെ വ്യാപനശേഷി കണക്കിലെടുത്ത്, ബൂസ്റ്റർ ഡോസ് നൽകുന്ന പ്രക്രിയ പരമാവധി വേഗത്തിലാക്കാൻ രാജ്യം ശ്രമിക്കുന്നതായും അൽ ഖാൽ കൂട്ടിച്ചേർത്തു. രോഗലക്ഷണമുള്ളവർ പനി കുറയാനുള്ള മരുന്ന് കഴിക്കണമെന്നും, ധാരാളം പാനീയങ്ങൾ കുടിക്കണമെന്നും ഡോക്ടർ നിർദേശിച്ചു.


Latest Related News