Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
റഷ്യൻ ക്രൂരതയുടെ കൂടുതൽ തെളിവുകൾ പുറത്ത്,പടക്കോപ്പുകൾക്കൊപ്പം മൊബൈൽ ശ്മാശാനവും യുക്രൈനിൽ എത്തിച്ചു

February 27, 2022

February 27, 2022

തങ്ങളുടെ നാലിലൊന്ന് സൈനിക ശേഷി പോലുമില്ലാത്ത ഒരു രാജ്യത്തിനെതിരെ സർവ സന്നാഹങ്ങളുമുപയോഗിച്ച് യുദ്ധം ചെയ്യുന്ന റഷ്യയുടെ ക്രൂരതകൾ തെളിയിക്കുന്ന കൂടുതൽ ചിത്രങ്ങൾ യുദ്ധമുഖത്ത് നിന്ന് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സ്വന്തം സേനയിലെ ആള്‍നാശം കുറച്ച്‌ കാണിക്കുന്നതിന് വേണ്ടിയും, സിവിലിയന്‍മാരുടെ അടക്കം മരണ സംഖ്യ കുറച്ചു കാണിക്കുന്നതിനുമായി യുദ്ധ സന്നാഹങ്ങൾക്കൊപ്പം മൃതദേഹങ്ങൾ അപ്പോൾ തന്നെ ദഹിപ്പിച്ചു കളയുന്നതിനുള്ള മൊബൈൽ ശ്മാശാനങ്ങളും റഷ്യ യുക്രൈനിൽ എത്തിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഒരു സമയം ഒന്നിലേറെ മൃദേഹങ്ങള്‍ ദഹിപ്പിക്കാന്‍ കഴിയുന്ന റഷ്യന്‍ ട്രക്കുകളുടെ ചിത്രങ്ങള്‍ ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം തന്നെയാണ് ബുധനാഴ്ച പുറത്തുവിട്ടത്.

റഷ്യ യുക്രെയിനില്‍ ആക്രമണം ആരംഭിച്ചതിന് ശേഷം മൂന്ന് കുട്ടികളടക്കം 198 സിവിലിയന്മാരെങ്കിലും കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ അറിയിച്ചിരുന്നു. റഷ്യയുടെ നൂറ്കണക്കിന് സൈനികരെ കൊലപ്പെടുത്തിയതായും യുക്രെയിന്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ആക്രമണത്തില്‍ തങ്ങളുടെ എത്ര സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് റഷ്യ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. യുക്രെയിനെ വേഗത്തില്‍ കീഴടക്കുന്നതിന് വേണ്ടി തലസ്ഥാനമായ കീവിലെക്കുള്ള വേഗത വര്‍ദ്ധിപ്പിക്കുകയാണ് റഷ്യ. ഇതിനായി കൂടുതല്‍ സൈനികരെ എത്തിക്കുന്നുമുണ്ട്. അതേസമയം ലോകം ഒരു നീണ്ട യുദ്ധത്തിന് തയ്യാറെടുക്കണമെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മുന്നറിയിപ്പും കഴിഞ്ഞ ദിവസം വന്നിരുന്നു. യുക്രെയിനിലേക്ക് ആയുധങ്ങള്‍ പ്രതിരോധത്തിനായി അയച്ച മാക്രോണിന് നന്ദി പറഞ്ഞുകൊണ്ട് സെലെന്‍സ്‌കി ട്വീറ്റും ചെയ്തിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News