Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
വർഷങ്ങളായി നാട്ടിലുള്ളവരുമായി ബന്ധമില്ലെന്ന് ബന്ധുക്കൾ,പെരിന്തൽമണ്ണ സ്വദേശിയുടെ മൃതദേഹം ഖത്തറിലെ ഹമദ് മോർച്ചറിയിൽ കണ്ടെത്തി

February 10, 2022

February 10, 2022

അൻവർ പാലേരി 

ദോഹ : ബന്ധുക്കളാരും വരാത്തതിനാൽ ദിവസങ്ങളായി ഖത്തറിലെ ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മലയാളിയുടെ മൃതദേഹം തിരിച്ചറിഞ്ഞു.മലപ്പുറം പെരിന്തൽമണ്ണ സ്വദേശി അലിക്കാപ്പറമ്പിൽ ജങ്ഷനിൽ എ.പി മധു(57)വിന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞത്.കഴിഞ്ഞ മാസം 23ന് ഖത്തർ ഇൻഡസ്ട്രിയൽ ഏരിയയിലുണ്ടായ വാഹനാപകടത്തിൽ മധു മരിച്ചതായി ബുധനാഴ്ച ഖത്തറിൽ നിന്നും വിവരം ലഭിച്ചതായി നാട്ടിലുള്ള സഹോദരൻ 'ന്യൂസ്‌റൂ'നോട് പറഞ്ഞു.

കഴിഞ്ഞ പതിനെട്ട് വർഷമായി ഖത്തറിലുള്ള മധു അഞ്ചു വർഷങ്ങൾക്ക് മുമ്പാണ് അവസാനമായി നാട്ടിൽ പോയി  തിരിച്ചെത്തിയത്.ഇതിനു ശേഷം വിവരമൊന്നും ലഭിക്കാത്തതിനാൽ ബന്ധുക്കൾ പോലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.ഖത്തറിലെ നാട്ടുകാരും പരിചയക്കാരും തുടർച്ചയായ അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല.ഇതിനിടെയാണ് ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മധുവിന്റേതാണെന്ന് ബന്ധുക്കൾക്ക് വിവരം ലഭിക്കുന്നത്.ഇയാളുടെ ഇന്ത്യൻ പാസ്പോർട്ടിന്റെയും ഖത്തർ താമസ രേഖയുടെയും കാലാവധി കഴിഞ്ഞതായാണ് ലഭ്യമായ വിവരം. 

പരേതരായ സുകുമാരൻ,തങ്കം ദമ്പതികളുടെ മകനാണ്.ഭാര്യ : രജനി.മകൻ : രാഹുൽ.നാല് സഹോദരങ്ങളുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News