Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
തിരൂർ നിവാസികൾ ഒത്തുകൂടി, ടീം തിരൂർ ഫെസ്റ്റ് സീസൺ 3 ക്ക് മികച്ച പ്രതികരണം

March 27, 2022

March 27, 2022

മലപ്പുറം ജില്ലയിലെ തിരൂർ പ്രവാസികളുടെ സംഘടനയായ 'ടീം തിരൂർ ഖത്തറി'ന്റെ വാർഷികസംഗമത്തിന്റെ ഭാഗമായി,  ടീം തിരൂർ ഫെസ്റ്റ് സീസൺ -3 ഐഡിയൽ സ്കൂളിൽ നടന്നു. പ്രസിഡന്റ് അഷ്‌റഫ് ചിറക്കലിന്റെ അഭാവത്തിൽ സലീം കൈനിക്കര അധ്യക്ഷനായി. ചീഫ് കോർഡിനേറ്റർ സദീർ അലിയാണ് പരിപാടിയിൽ സ്വാഗതം പറഞ്ഞത്. റേഡിയോ മിർച്ചി ഖത്തർ മേധാവി അരുൺ ലക്ഷ്മണൻ പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി  റൗഫ് കുണ്ടോട്ടി, രക്ഷാധികാരികളായ   അബ്ദുളള ഹാജി (ടോക്യോ ഫ്രൈറ്റ്),  സൈഫൂട്ടി പി.ടി (ഇന്ത്യൻ സൂപ്പർ മാർക്കറ്റ്), വൈസ് പ്രസിഡന്റ് ജാഫർ (റീട്ടെയ്ൽ മാർട്ട്), സെക്രട്ടറി നൗഷാദ് പൂക്കയിൽ, കോർഡിനേറ്റർ സമീർ, ട്രഷറർ ഫിറോസ് എന്നിവർ ആശംസകൾ നേർന്നു. 

കോവിഡ് മാറി വരുന്ന സാഹചര്യത്തിൽ തുടർന്നും വിപുലമായ  പരിപാടികൾ ആസൂത്രണം ചെയ്യുന്നതായി ടീം തിരൂർ ഖത്തർ പ്രസിഡൻ്റ് അഷറഫ് ചിറക്കൽ അറിയിച്ചു. രാവിലെ എട്ട് മണിക്ക് ആരംഭിച്ച പരിപാടി, രാത്രി 8 വരെ നീണ്ടുനിന്നു. കലാ കായിക പരിപാടികൾക്ക് വനിതാ കോർഡിനേറ്റർ സീമ സലിം, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ജഷീൽ, ഹംസ, സലിം നെല്ലേരി, ദാവൂദ് നെല്ലേരി, അഫ്സൽ, വിനോദ്, ഇർഫാൻ ഖാലിദ്, അർഷാദ്, സമീർ, സബാഹ്, ഒമർ എന്നിവരാണ് നേതൃത്വം നൽകിയത്.


Latest Related News