Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ടീം തിരൂർ ഖത്തർ 2022 -2024 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു

November 07, 2021

November 07, 2021

ദോഹ : ഖത്തറിലെ തിരൂർ നിവാസികളുടെ കൂട്ടായ്മയായ ടീം തിരൂർ അടുത്തരണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി  അഷ്റഫ് ചിറക്കലിനെയും സെക്രട്ടറിയായി സലീം കൈനിക്കരയെയും, ട്ട്രഷറർ ആയി ഫൈറോസ് എം പി യെയും വീണ്ടും തിരഞ്ഞെടുത്തു, വൈസ് പ്രസിഡന്റുമാരായി  അബ്ദുളള തറമ്മൽ, ജാഫർ (ഇന്ത്യൻ സൂപ്പർമാർക്കറ്റ്) എന്നിവരെയും, സെക്രട്ടറിമാരായി നൗഷാദ് പൂക്കയിൽ, സാബിർ  എന്നിവരെയും ചീഫ് കോർഡിനേറ്റർ ആയി സദീർ അലി പയ്യനങ്ങാടിയെയും തിരഞ്ഞെടുത്തു, എക്സിക്യൂട്ടിവ് ഭാരവാഹികളുടെ മറ്റ്  ചുമതലകളും പ്രവർത്തന വിങ്ങുകളും ഉടനെ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് അഷ്‌റഫ് ചിറക്കൽ അറിയിച്ചു. 

ടീം തിരൂർ ഫെസ്റ്റ് സീസൺ-3 ഡിസംബർ മാസത്തിൽ നടത്താൻ തീരുമാനിച്ചു.ഇതിനായി ചീഫ് കോഓർഡിനേറ്ററുടെ നേതൃത്വത്തിൽ നൗഷാദ് പൂക്ക, ജശീൽ തലക്കടത്തൂർ,ഹംസ ചെമ്പ്ര, സമീർ എ. പി, അഫ്സൽ (ടോക്യോ ഫ്രൈറ്റ്) ഇർഫാൻ ഖാലിദ്, സലീം നെല്ലേരി എന്നിവരടങ്ങിയ സഹസമിതി രൂപീകരിച്ചു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക 


Latest Related News