Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
മധ്യവേനല്‍ അവധിക്കാലത്ത് വിമാനയാത്ര ഒഴിവാക്കണമെന്ന് അധ്യാപകരോട് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം

March 04, 2021

March 04, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ദോഹ: രണ്ടാം സെമസ്റ്ററിലെ മധ്യവേനല്‍ അവധിക്കാലത്ത് വിമാനയാത്ര ഒഴിവാക്കണമെന്ന് അധ്യാപകരോട് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു. നിര്‍ദ്ദിഷ്ട തിയ്യതിയില്‍ ജോലിക്ക് എത്താതിരിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് അധ്യാപകര്‍ക്ക് ഈ നിര്‍ദ്ദേശം നല്‍കിയതെന്നും അല്‍ ജസ്ര ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 

മാര്‍ച്ച് മൂന്നിന് പ്രസിദ്ധീകരിച്ച 13-ാം നമ്പര്‍ സര്‍ക്കുലറിലാണ് ഇക്കാര്യം പറയുന്നത്. എല്ലാ സ്‌കൂള്‍ ജീവനക്കാരും ഉടന്‍ വാക്‌സിനെടുക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. സ്‌കൂള്‍ ജീവനക്കാര്‍ക്ക് വാക്‌സിനെടുക്കുന്നതിനുള്ള മുന്‍ഗണന മാര്‍ച്ച് അവസാനം വരെ തുടരുമെന്നും മന്ത്രാലയം അറിയിച്ചു. 

വാക്‌സിനെടുത്തതിന്റെ തെളിവ് ഇല്ലാതെയോ ആഴ്ച തോറും നടത്തുന്ന കൊവിഡ്-19 പരിശോധനയുടെ നെഗറ്റീവ് ഫലം ഇല്ലാതെയോ ജീവനക്കാരെ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇഹ്തറാസ് ആപ്പില്‍ സ്വര്‍ണ്ണനിറത്തിലുള്ള ഫ്രെയിം അല്ലെങ്കില്‍ വാക്‌സിന്‍ സ്റ്റാമ്പ് ആണ് വാക്‌സിന്‍ എടുത്തതിന് തെളിവായി ഹാജരാക്കേണ്ടത്. 

വിദ്യാര്‍ത്ഥികളെയും സ്‌കൂള്‍ ജീവനക്കാരെയും സംരക്ഷിക്കുന്നതിനായാണ് ഈ നടപടികളെന്ന് മന്ത്രാലയം വ്യക്തമാക്കി. വാക്‌സിന്‍ സ്വീകരിക്കാത്ത ഏതെങ്കിലും ജീവനക്കാര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയാലോ കൊവിഡ് ബാധിതനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടാലോ അവര്‍ നിര്‍ബന്ധമായി ക്വാറന്റൈനില്‍ പോകണം. ഈ ദിവസങ്ങളില്‍ അവര്‍ക്ക് ശമ്പളം ഉണ്ടാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 

വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ചാണ് മന്ത്രാലയം തീരുമാനമെടുത്തത്.


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News