Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ സ്വകാര്യസ്‌കൂളിൽ വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു

March 23, 2022

March 23, 2022

ദോഹ : സ്വകാര്യസ്കൂളിലെ 12 കാരനായ സ്വദേശി വിദ്യാർത്ഥിയെ മർദിച്ച അധ്യാപകൻ അറസ്റ്റിൽ. അധ്യാപകന്റെ ക്രൂരമായ മർദനത്തെ തുടർന്ന് വിദ്യാർത്ഥിയുടെ ശരീരത്തിലാകെ പാടുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നാലെ, കുട്ടിയുടെ രക്ഷിതാവാണ് പരാതിയുമായി രംഗത്തെത്തിയത്.

'എന്റെ മകൻ അവന്റെ സഹപാഠികൾക്കൊപ്പം ഗ്രൗണ്ടിൽ കളിക്കുകയായിരുന്നു. പെട്ടെന്ന് ഒരുകൂട്ടം അധ്യാപകർ വരികയും, കുട്ടികളോട് ക്ലാസിലേക്ക് കയറാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.. ചെറിയ കുട്ടികളായതിനാൽ അവർ ആദ്യം അനുസരിച്ചില്ല. ഈ കുറ്റത്തിനാണ് അധ്യാപകൻ തന്റെ മകനെ കൊടിയ മർദനത്തിന് വിധേയനാക്കിയത്. അവനെ മേലേക്കുയർത്തി, നിലത്തേക്ക് ശക്തിയായി എറിയുകയും, മർദിച്ച ശേഷം നിലത്തുകൂടെ വലിച്ചിഴക്കുകയും ചെയ്തു. മകൻ ഉടനെ എന്നെ ഫോണിൽ ബന്ധപ്പെടുകയും, സ്കൂൾ അധികൃതർ ഒരുക്കിയ ആംബുലൻസിൽ അവനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഞാൻ പരാതിപ്പെട്ടത് പ്രകാരം പോലീസ് സ്കൂളിലെത്തി അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.' കുട്ടിയുടെ രക്ഷിതാവ് സംഭവം വിശദീകരിച്ചു. ആശുപത്രിയിൽ നടത്തിയ വിശദപരിശോധനയിൽ കുട്ടിയുടെ കഴുത്തിലും നെഞ്ചിലും കൈകാലുകളിലും മർദനമേറ്റ പാടുകൾ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.


Latest Related News