Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
കൊച്ചിയിലെ ഖത്തർ വിസാ സെന്ററിൽ നടക്കുന്ന അഴിമതി തടയാൻ ഇടപെടണമെന്ന് ടി.എൻ പ്രതാപൻ എം.പി

May 22, 2022

May 22, 2022

അൻവർ പാലേരി 
ദോഹ : കൊച്ചിയിലെ ഖത്തർ വിസാ സെന്ററിൽ പ്രവാസികൾക്കെതിരെ നടക്കുന്ന ചൂഷണം അവസാനിപ്പിക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് ടി.എൻ പ്രതാപൻ എം.പി ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഖത്തറിലേക്ക് ജോലി തേടി പോകുന്നതിനുള്ള കേരളത്തിലെ ഏക വിസാ സെന്ററിൽ മെഡിക്കൽ ഫിറ്റ്നസിന്റെ പേരിൽ നടക്കുന്ന അഴിമതി തടയാൻ ഇടപെടണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രിയോടും കേന്ദ്ര ആഭ്യന്തര മന്ത്രിയോടും അദ്ദേഹം ആവശ്യപ്പെട്ടത്.

വിസാ സെന്ററിനെതിരെ നിരവധി പരാതികളാണ് ലഭിക്കുന്നതെന്നും വിസാ സെന്ററിലെത്തുന്ന ഭൂരിഭാഗം പേരും ആദ്യ ടെസ്റ്റിൽ പരാജയപ്പെടുകയും പിന്നീട് വിസാ സെന്റർ നിർദേശിക്കുന്ന സ്ഥാപനങ്ങളിൽ പണം മുടക്കി ടെസ്റ്റ് നടത്തി പാസാക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.പാവങ്ങളെ ചൂഷണം ചെയ്യുന്ന വിസാ സെന്ററിനെതിരെ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ടി.എൻ പ്രതാപൻ കേന്ദ്ര മന്ത്രിമാരോട് ആവശ്യപ്പെട്ടു.

ഇതിനിടെ,കൊച്ചിയിലെ വിസാ സെന്ററിൽ നടക്കുന്ന ചൂഷണത്തെ കുറിച്ചുള്ള പരാതികളുമായി സമൂഹ മാധ്യമങ്ങളിൽ കൂടുതൽ പേർ രംഗത്തെത്തിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News