Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
അറബ് കപ്പിലെ മാലിന്യസംസ്കരണം മാതൃകാപരം, ലോകകപ്പിലും പരീക്ഷിക്കാനൊരുങ്ങി ഖത്തർ

February 16, 2022

February 16, 2022

ദോഹ : കഴിഞ്ഞ വർഷം അരങ്ങേറിയ ഫിഫ അറബ് കപ്പിലെ മാലിന്യ നിർമാർജന രീതിക്ക് മികച്ച പ്രതികരണം ലഭിച്ചതിന് പിന്നാലെ, ലോകകപ്പിലും സമാനപദ്ധതികൾ ആവിഷ്കരിക്കാൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി അറിയിച്ചു. ഫിഫ അറബ് കപ്പിന് ശേഷം അവശേഷിച്ച മാലിന്യങ്ങളിൽ ബഹുഭൂരിഭാഗവും പുനർഉപയോഗത്തിന് പ്രാപ്തമാക്കാൻ സംഘാടകർക്ക് കഴിഞ്ഞിരുന്നു. അൽ ബൈത്ത് സ്റ്റേഡിയത്തിലെ 70 ശതമാനം മാലിന്യങ്ങളും ഇത്തരത്തിൽ 'റീസൈക്കിൾ' ചെയ്തിരുന്നു. സുപ്രീം കമ്മിറ്റി, ഫിഫ, ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം, പരിസ്ഥിതി മന്ത്രാലയം തുടങ്ങിയവ സംയുക്തമായാണ് അറബ് കപ്പിലെ മാലിന്യ നിർമാർജനം ആസൂത്രണം ചെയ്തത്. 

കുടിവെള്ളത്തിന്റെ കുപ്പികൾ വീണ്ടും ഉപയോഗിക്കാൻ സജ്ജമാക്കുക എന്നതായിരുന്നു മാലിന്യനിർമാർജന സംഘത്തിന്റെ പ്രധാന വെല്ലുവിളി. അറബ് കപ്പിന്റെ സംഘാടകർക്കും മറ്റുമായി വീണ്ടും ഉപയോഗിക്കാവുന്ന, തൊള്ളായിരത്തോളം പ്രത്യേക കുടിവെള്ളകുപ്പികൾ നൽകുകയും ചെയ്തു. ഭക്ഷണഅവശിഷ്ടങ്ങളെ നിർമാർജനം ചെയ്യാൻ കമ്പോസ്റ്റിംഗ് മെഷീനും ഫിഫ അറബ് കപ്പിൽ തയ്യാറാക്കിയിരുന്നു. ഖരമാലിന്യങ്ങൾ പ്രത്യേകം തയ്യാറാക്കിയ കേന്ദ്രത്തിലേക്ക് അയക്കുകയും, പ്ലാസ്റ്റിക് മാലിന്യങ്ങളെ ഞെരിച്ചമർത്തി, വ്യാപ്‌തി കുറയ്ക്കാൻ നൂതനമാർഗങ്ങൾ സ്വീകരിക്കുകയും ചെയ്തു. അറബ് കപ്പിലെ പ്രവർത്തനങ്ങളിൽ അഭിമാനമുണ്ടെന്നും, ലോകകപ്പിനെയും ഇതേ പ്രാധാന്യത്തോടെ എതിരേൽക്കുമെന്നും സുപ്രീംകമ്മിറ്റി മേധാവിയായ എഞ്ചിനീയർ ബൊദൗർ അൽ മീർ അറിയിച്ചു.


Latest Related News