Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിലെ ഹൈപ്പർമാർക്കറ്റുകളും ചില്ലറ വ്യാപാര സ്ഥാപനങ്ങളും ഈ നിയന്ത്രണങ്ങൾ പാലിക്കണം

March 20, 2020

March 20, 2020

ദോഹ :  കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഖത്തറിലെ റീട്ടെയില്‍ ഷോപ്പുകള്‍ക്ക് വ്യവസായമന്ത്രാലയം പ്രത്യേക നിബന്ധനകള്‍ ഏര്‍പ്പെടുത്തി. ഷോപ്പുകളിലെ ജീവനക്കാര്‍ രോഗികളല്ലെന്ന്  ഉറപ്പുവരുത്തുകയും കടകൾ  അണുവിമുക്തമായി സൂക്ഷിക്കുകയും വേണം.ഷോപ്പുകളിലെ ജീവനക്കാരുടെ ശരീരോഷ്മാവ് ദിവസവും രണ്ട് തവണ വീതം പരിശോധിക്കണം.കടകളുടെ  മുന്‍ഭാഗത്തും ഉള്‍ഭാഗത്തും ടോയ്ലറ്റിലും സാനിറ്റൈസറുകള്‍ സജ്ജീകരിക്കുക,ട്രോളി ബാസ്ക്കറ്റുകള്‍ ഓരോ തവണ ഉപയോഗിച്ച് കഴിയുമ്പോഴും അണുവിമുക്തമാക്കുക,വാതിലുകളുടെയും ഫ്രിഡ്ജിന്‍റെയും ഹാന്‍ഡിലുകള്‍ തുടര്‍ച്ചയായി അണുവിമുക്തമാക്കുക എന്നിവയാണ് മറ്റ് നിബന്ധനകൾ.

ഇതിനിടെ,വിവിധയിടങ്ങളില്‍ മന്ത്രാലയം നടത്തിയ പരിശോധനകളില്‍ നിരവധി നിയമലംഘനങ്ങള്‍ പിടികൂടി.ഉപഭോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തി രാജ്യത്തെ മുഴുവന്‍ റീട്ടെയില്‍ ഷോപ്പുകളും പ്രത്യേക നിബന്ധനകള്‍ പാലിച്ച് മാത്രമെ പ്രവര്‍ത്തിക്കാവൂവെന്ന് ഖത്തര്‍ വ്യവസായമന്ത്രാലയം നിര്‍ദേശിച്ചു.

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ വിലക്കയറ്റം നിയന്ത്രിക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയം നടപടികൾ ഊർജിതമാക്കി. ഇതിന്റെ ഭാഗമായി മത്സ്യവും സമുദ്രവിഭവങ്ങളും പഴങ്ങൾ,പച്ചക്കറികൾ എന്നിവയും വില്‍ക്കുന്നതിനുള്ള പരമാവധി വില ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം നിശ്ചയിച്ചു. മാര്‍ച്ച് 31 വരെ പുതുക്കിയ വിലയിലായിരിക്കും വില്‍പ്പന നടത്തുക. വിശദമായ വില വിവരപ്പട്ടിക മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എല്ലാ മത്സ്യ വില്‍പ്പനശാലകളും പുതുക്കിയ വിലകള്‍ പാലിക്കേണ്ടത് നിര്‍ബന്ധമാണ്. ഇക്കാര്യത്തില്‍ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പ്രകാരം നിയമലംഘനം നടത്തുന്നവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു.
നിയമലംഘനങ്ങൾ  ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഹോട്ട്ലൈന്‍ നമ്പറായ 16001 ല്‍ ബന്ധപ്പെടണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.


Latest Related News