Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ പന്തുതട്ടാൻ സുനിൽ ഛേത്രിയും സംഘവും എത്തി,ജോർദാനുമായുള്ള സൗഹൃദ മത്സരം ശനിയാഴ്‌ച

May 25, 2022

May 25, 2022

ദോഹ: സൗഹൃദമത്സരത്തില്‍ ജോര്‍ദാനെ നേരിടാനായി സുനില്‍ ഛേത്രിയും സംഘവും ഖത്തറിലെത്തി. കോച്ച്‌ ഇഗോര്‍ സ്റ്റിമാകിന് കീഴില്‍ 25 അംഗ ഇന്ത്യന്‍ ഫുട്ബാള്‍ ടീമാണ് ചൊവ്വാഴ്ച രാവിലെ ദോഹയില്‍ വിമാനമിറങ്ങിയത്.

28നാണ് ഇന്ത്യയും ജോര്‍ദാനും തമ്മിലെ സൗഹൃദപോരാട്ടം. ജൂണ്‍ രണ്ടാം വാരം കൊല്‍ക്കത്തയില്‍ നടക്കുന്ന ഏഷ്യാ കപ്പ് യോഗ്യതാറൗണ്ട് മത്സരത്തിനുള്ള ഒരുക്കമെന്ന നിലയിലാണ് ഇന്ത്യന്‍ സൗഹൃദമത്സരത്തില്‍ ബൂട്ടണിയുന്നത്.. കൊല്‍ക്കത്തയില്‍ ടീം ക്യാമ്പും പരിശീലനവും പൂര്‍ത്തിയാക്കിയശേഷമാണ് നീലപ്പട ഖത്തറിൽ എത്തുന്നത്.

ദോഹയില്‍ ആരാധകര്‍ക്ക് പ്രവേശനമില്ലാതെയാണ് മത്സരമെന്നാണ് സൂചന. ഖത്തര്‍ സ്പോർട്സ് ക്ലബിലെ സുഹൈം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ ശനിയാഴ്ച വൈകീട്ട് ഏഴിനാണ് മത്സരം. ചൊവ്വാഴ്ച അല്‍ വക്റ സ്റ്റേഡിയത്തിലായിരുന്നു ടീമിന്‍റെ പരിശീലനം. മലയാളിതാരങ്ങളായ സഹല്‍ അബ്ദുല്‍ സമദ്, ആഷിഖ് കുരുണിയന്‍ എന്നിവര്‍ ഉള്‍പ്പെടെയാണ് 25 അംഗ ടീം ഖത്തറിലെത്തിയത്. ചൊവ്വാഴ്ച സാംബിയക്കെതിരെ നേരത്തെ നിശ്ചയിച്ച മത്സരം റദ്ദാക്കിയിരുന്നു. ഫിഫ റാങ്കിങ്ങില്‍ 91ാം സ്ഥാനത്താണെങ്കിലും ജോര്‍ഡന്‍ ഇന്ത്യക്ക് ശക്തമായ വെല്ലുവിളിയാണ്. കഴിഞ്ഞ ജൂണില്‍ ലോകകപ്പ് യോഗ്യതാറൗണ്ട് ഏഷ്യന്‍ മേഖലാ മത്സരത്തില്‍ കളി കാണാനായി ഇന്ത്യ ഖത്തറിലെത്തിയിരുന്നു.

ആതിഥേയരായ ഖത്തറിനോട് തോറ്റെങ്കിലും (0-1), ബംഗ്ലാദേശിനെതിരെ (2-0) ജയം നേടി. തുടര്‍ന്ന്, അഫ്ഗാനിസ്താനെതിരെ സമനില പാലിച്ച്‌ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരാവുകയായിരുന്നു. ജൂണ്‍ എട്ട് മുതല്‍ 14വരെ നടക്കുന്ന യോഗ്യതാ റൗണ്ടില്‍ ഹോങ്കോങ്, അഫ്ഗാന്‍, കംബോഡിയ എന്നിര്‍ അടങ്ങിയ ഗ്രൂപ്പില്‍ ജേതാക്കളായാല്‍ നേരിട്ട് യോഗ്യത നേടാം. അതിനുള്ള ശക്തമായ സന്നാഹമാണ് ദോഹയില്‍ സ്റ്റിമാകും സംഘവും ലക്ഷ്യമിടുന്നത്. സാഫ് ചാമ്പ്യൻഷിപ്പിൽ  കളിച്ചതിനുശേഷം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ദേശീയ ടീമില്‍ തിരികെയെത്തിയതാണ് പ്രധാന മാറ്റം.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News