Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ തെരുവുനായകളുടെ ആക്രമണത്തിൽ നാല്പതോളം മാനുകൾ ചത്തു : വീഡിയോ

April 07, 2022

April 07, 2022

ദോഹ : വടക്കൻ ഖത്തറിലെ മാൻ വളർത്തൽ കേന്ദ്രങ്ങളിലൊന്നിൽ തെരുവുനായകൾ നടത്തിയ ആക്രമണത്തിൽ നാല്പതോളം മാനുകൾ ചത്തതായി റിപ്പോർട്ടുകൾ. ഖത്തറിലെ ഒരു  പരിസ്ഥിതിപ്രവർത്തകൻ, ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ചതോടെ പങ്കുവെച്ചതോടെയാണ് വാർത്ത പുറംലോകമറിഞ്ഞത്. പിന്നാലെ, നിരവധി ആളുകൾ അഭിപ്രായം പങ്കുവെച്ചും വീഡിയോ ഷെയർ ചെയ്തും വിഷയത്തിൽ പ്രതികരണമറിയിച്ചു. 

 

ഗഷാമിയയിൽ നടന്ന സംഭവത്തെ പറ്റിയുള്ള ഒന്നിലധികം വീഡിയോസാണ് 'ഖത്തർബേർഡ്സ്2022' എന്ന ട്വിറ്റർ ഹാൻഡിലിലൂടെ പുറത്തുവിട്ടത്. മാനുകളുടെ ശവശരീരങ്ങൾ വാഹനത്തിലേക്ക് കയറ്റുന്ന ദൃശ്യങ്ങളാണ് ചിത്രത്തിലുള്ളത്. തെരുവുനായ്ക്കളെ തുരത്താൻ അധികൃതർ അവശ്യമായ നടപടികൾ കൈക്കൊള്ളുന്നില്ലെന്ന പരാതിയുമായി നിരവധി പേർ രംഗത്തെത്തി. വളർത്തുമൃഗങ്ങൾക്കും, കുട്ടികൾക്കും ഭീഷണിയായി പ്രദേശത്ത് തെരുവുനായക്കൂട്ടങ്ങൾ വിഹരിക്കുകയാണെന്നും, പരാതിപ്പെട്ടിട്ട് അധികൃതർ നടപടി എടുത്തില്ലെന്നും പലരും അഭിപ്രായം രേഖപ്പെടുത്തി. വിഷയം മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെടുമെന്നും, നായ്ക്കളെ തുരത്താനുള്ള നടപടി സ്വീകരിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് ജനങ്ങൾ.


Latest Related News