Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ കഴിഞ്ഞ 10 ദിവസത്തിനിടെ പുതിയ കോവിഡ് രോഗികളിൽ 43 ശതമാനത്തിന്റെ കുറവ്

February 21, 2022

February 21, 2022

ദോഹ : രാജ്യം കോവിഡിന്റെ മൂന്നാം തരംഗത്തിൽ നിന്നും പതിയെ മുക്തി നേടുന്നതായി കണക്കുകൾ. ഫെബ്രുവരി 10 ന് 783 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇന്നലത്തെ ഖത്തറിൽ കേവലം 442 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. തുടർച്ചയായി രണ്ടാം ദിവസമാണ് പുതിയ രോഗികളുടെ എണ്ണം അഞ്ഞൂറിൽ താഴെ ആവുന്നത്. 

ജനുവരി 30 ന് അവസാനിച്ച ആഴ്ച്ചയിൽ ശരാശരി 2042 പുതിയ കോവിഡ് രോഗികളാണ് ഖത്തറിൽ ഉണ്ടായിരുന്നത്. ഫെബ്രുവരി 11 ആവുമ്പോഴേക്കും ഈ കണക്ക് 930 ആയി കുറഞ്ഞു. ഫെബ്രുവരി 19 ൽ അവസാനിച്ച ആഴ്ചയിൽ 513 ആണ് രോഗികളുടെ ശരാശരി എണ്ണം. ഖത്തറിൽ ഇന്നലെ 678 പേരാണ് കോവിഡിൽ നിന്നും രോഗമുക്തി നേടിയത്. ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യത്തിലും രാജ്യം അതിവേഗം കുതിക്കുകയാണ്. ഇന്നലെ നൽകിയ വാക്സിനുകൾ അടക്കം, 62,01,271 പേർക്കാണ് ബൂസ്റ്റർ വാക്സിൻ നൽകിയത്.


Latest Related News