Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
സന്ദർശകർക്കായി പ്രത്യേക ഗൈഡുമായി ഖത്തർ ടൂറിസം, ഓൺലൈൻ എഡിഷനും ലഭ്യം

March 21, 2022

March 21, 2022

ദോഹ : രാജ്യത്തെത്തുന്ന സഞ്ചാരികൾക്ക് ഖത്തറിന്റെ ചരിത്രവും വർത്തമാനവുമിനി കൈകളിൽ കൊണ്ടുനടക്കാം. ഖത്തറിന്റെ മുഴുവൻ വിശേഷങ്ങളും ഉൾകൊള്ളുന്ന ടൂർ ഗൈഡ്, ഖത്തർ ടൂറിസമാണ് പുറത്തിറക്കിയത്. സഞ്ചാരികൾക്ക് ഇവ സൗജന്യമായി ലഭ്യമാകും. ഹോട്ടലുകൾ, ഹമദ് രാജ്യാന്തര വിമാനത്താവളം, മ്യൂസിയങ്ങൾ, മറ്റ് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ, എംബസികൾ എന്നിവിടങ്ങളിൽ പുസ്തകം വിതരണം ചെയ്യാൻ പ്രത്യേക കൗണ്ടറുകൾ ഒരുക്കും. 

'ഖത്തർ നൗ' എന്ന് പേര് നൽകിയിരിക്കുന്ന പുസ്തകം, വർഷത്തിൽ രണ്ട് തവണ വീതം പുറത്തിറക്കാനാണ് ഖത്തർ ടൂറിസത്തിന്റെ തീരുമാനം. വിവിധ മേഖലകളിലുള്ള ഖത്തറിന്റെ നേട്ടങ്ങളും, രാജ്യത്ത് സന്ദർശിക്കേണ്ട സ്ഥലങ്ങളൂം അടക്കം, ഒരു സമ്പൂർണ പാക്കേജ് ആണ് 'ഖത്തർ നൗ'വിൽ ഒരുക്കിയിരിക്കുന്നതെന്ന് ഖത്തർ ടൂറിസം ചെയർമാൻ അക്ബർ അൽ ബക്കർ അറിയിച്ചു. നിലവിൽ ഇംഗ്ലീഷ് ഭാഷയിലാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ഏപ്രിൽ മാസത്തോടെ അറബിക്കിലും പുസ്തകം ലഭ്യമാവും. ഓൺലൈനായും 'ഖത്തർ നൗ' സ്വന്തമാക്കാമെന്ന്  ഖത്തർ ടൂറിസം കൂട്ടിച്ചേർത്തു. https://www.visitqatar.qa/qatarnow എന്ന ലിങ്കിലൂടെ പുസ്തകം ഡൗൺലോഡ് ചെയ്യാം.


Latest Related News