Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ കുട്ടികൾക്കായി പ്രത്യേക കോവിഡ് ചികിത്സാ കേന്ദ്രം

January 10, 2022

January 10, 2022

ദോഹ : കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വരുന്ന കുട്ടികൾക്കായി പ്രത്യേക സെന്റർ ഒരുക്കുമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ അറിയിച്ചു. അൽ വക്ര ആശുപത്രിയിലെ കുട്ടികളുടെ ചികിത്സയ്ക്കുള്ള ബ്ലോക്കാണ് കുട്ടികൾക്കുള്ള കോവിഡ് ആശുപത്രി ആക്കി മാറ്റുന്നത്. വയോധികർക്കെന്ന പോലെ കുട്ടികൾക്കും കൂടുതൽ ശ്രദ്ധ ആവശ്യമാണെന്നും, കോവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം എടുത്തതെന്നും ഹമദ് അധികൃതർ വ്യക്തമാക്കി. 

അഡ്മിറ്റ് ചെയ്യപ്പെടുന്ന കുട്ടികൾക്ക് ഉന്നതനിലവാരത്തിലുള്ള ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. രോഗികൾക്കായി 39 കിടക്കകളും, തീവ്രപരിചരണ വിഭാഗത്തിൽ നാല് കിടക്കകളും ആണ് ആശുപത്രിയിൽ ഉള്ളത്. 22 രോഗികളെ ഉൾകൊള്ളാൻ ശേഷിയുള്ള നിരീക്ഷണവാർഡും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ 140 പേർക്ക് വരെ ഇവിടെ ചികിത്സ നൽകാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു. കോവിഡ് രോഗികളായ കുട്ടികൾക്ക് അവശ്യനിർദ്ദേശങ്ങൾ നൽകി ഹോം ഐസൊലേഷനിൽ പറഞ്ഞയക്കാനും, ആവശ്യമെങ്കിൽ അഡ്മിറ്റ് ചെയ്യാനുമുള്ള സൗകര്യം ഈ കേന്ദ്രത്തിൽ ഉണ്ടാവും. കോവിഡ് ലക്ഷണങ്ങൾ പ്രകടമായ കുട്ടികൾ ഹെൽത്ത് സെന്ററിലോ, അൽ സദ്ദ്, അൽ ദയീൻ, വിമാനത്താവളം, അൽ റയ്യാൻ തുടങ്ങിയ ആശുപത്രികളുടെ ശിശുവിഭാഗത്തിലോ ചെന്ന് കോവിഡ് ടെസ്റ്റ്‌ നടത്തണമെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ അറിയിച്ചു.


Latest Related News