Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
സോഷ്യൽ ഫോറം ദോഹയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

February 12, 2022

February 12, 2022

ദോഹ: ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം കർണാടക ചാപ്റ്റർ ദോഹ ഹമദ് ബ്ലഡ് ഡോണേഴ്സ് സെന്ററിൽ സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 
മുഴുവൻ പ്രവാസി സംഘടനകളും  ആസാദി കാ അമൃത് മഹോത്സവം കാമ്പയിനിന്റെ ഭാഗമാകാൻ മുന്നോട്ട് വരണമെന്ന്  അദ്ദേഹം അഭ്യർത്ഥിച്ചു. കോവിഡ് 19 മൂന്നാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ  ഇത്തരം പ്രവർത്തനങ്ങൾ സാമൂഹ്യ ദൗത്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 250 ഓളം പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 170ലധികം  പേർ  രക്തദാനം നിർവഹിച്ചു.

സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അയ്യൂബ് ഉള്ളാൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഡോ. അമിത് വർമ (റൗദത്ത് അൽ ഖൈൽ ഹെൽത്ത് സെന്റർ), ഡോ. മുഹമ്മദ് ഷഫീഖ് റഹ്മത്തുള്ള (ഹമദ് മെഡിക്കൽ കോർപറേഷൻ പകർച്ചവ്യാധി നിയന്ത്രണ വകുപ്പ് തലവൻ), ഡോ. ബ്രാൻ ഡാനിയേൽ ഒകുമു (ഫാമിലി കൺസൽട്ടൻറ് യുകെ, അൽ വജ്‌ബ ഹെൽത്ത് സെന്റർ) എന്നിവർ ബോധവത്കരണ ക്ലാസുകൾ നടത്തി. ഐസിസി പ്രഡിഡന്റ് പി എൻ ബാബുരാജ്, ഐ എസ് സി പ്രസിഡന്റ് ഡോ. മോഹൻ തോമസ്, കെ എം ഡബ്ല്യൂ എ പ്രസിഡന്റ് അബ്ദുൽ മജീദ് സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുസ്സലാം കുന്നുമ്മൽ,
ജനറൽ സെക്രട്ടറി സഈദ് കൊമ്മാച്ചി, സെക്രട്ടറിമാരായ ഉസ്മാൻ മുഹമ്മദ്, ഉസാമ അഹമ്മദ്, കർണാടക സംസ്ഥാന പ്രസിഡന്റ് നസീർ പാഷ, ജനറൽ സെക്രട്ടറി ഇംതിയാസ് എന്നിവർ സംബന്ധിച്ചു. മുഹമ്മദ് ഫഹദ് സ്വാഗതവും അതീഖ് മടിക്കേരി നന്ദിയും പറഞ്ഞു.


Latest Related News