Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ടീസ്റ്റ സെറ്റൽവാദിന്റെ അറസ്റ്റ് : രാജ്യം അപകടകരമായ ഏകാധിപത്യ പ്രവണതയിലേക്ക് നീങ്ങുകയാണെന്ന് സോഷ്യൽ ഫോറം

June 28, 2022

June 28, 2022

ദോഹ: പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദിനെ അറസ്റ്റ് ചെയ്ത ഗുജറാത്ത് പോലീസിന്റെ നടപടി പ്രതിഷേധാർഹമെന്ന് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം. രാജ്യത്ത് ഭരണകൂടത്തെയും അധികാര വർഗത്തെയും വിമർശിക്കുന്നവർ നിയമ നടപടികൾ ഏൽക്കേണ്ടിവരുമെന്ന അപകടകരമായ പ്രവണതയിലേക്കാണ് രാജ്യം പോയി കൊണ്ടൊരിക്കുന്നത്. തങ്ങൾക്കെതിരാണെന്ന് തോന്നുന്ന മാധ്യമ പ്രവർത്തകരെയും സാഹിത്യകാരന്മാരെയും മനുഷ്യാവകാശ പ്രവർത്തകരെയും ഉദ്യോഗസ്ഥരെമെല്ലാം തുറുങ്കിലടച്ച് തികഞ്ഞ  ഏകാധിപത്യ ഭരണത്തിലേക്കാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ നടന്നടുക്കുന്നതെന്ന് സോഷ്യൽ ഫോറം കുറ്റപ്പെടുത്തി.

രാജ്യം ഒരുഭാഗത്ത് സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങികൊണ്ടിരിക്കെ തന്നെ മറുഭാഗത്ത് സ്വന്തം പൗരന്മാർക്കെതിരെ കള്ളക്കേസുകൾ ചുമത്തി അവരെ അറസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു, തങ്ങളെ വിമർശിക്കുന്നവരുടെ വീടുകൾ ബുൾഡോസറുകൾ ഉപയോഗിച്ച് തകർത്തുകൊണ്ടിരിക്കുന്നു, മാന്യമായി പ്രതിഷേധിക്കാൻ പോലും അവസരം നൽകാതെ നിഷ്ഠൂരമായി വെടിവെച്ചു കൊല്ലുന്നു. അശാസ്ത്രീയവും അരാഷ്ട്രീയവുമായ ഇത്തരം പ്രവണതകൾ രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നതെന്നും സോഷ്യൽ ഫോറം ആശങ്ക പ്രകടിപ്പിച്ചു.

രാജ്യത്ത് ഈ പ്രവണത തുടരുകയാണെങ്കിൽ അധികം വൈകാതെ തന്നെ രാജ്യത്തിന്റെ മഹത്തായ ഭരണഘടന നശിപ്പിക്കപ്പെട്ടേക്കാം. അത് സംഭവിക്കാതിരിക്കാൻ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും സോഷ്യൽ ഫോറം പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News