Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലെ അതിവേഗ പാതകളിൽ വേഗത കുറച്ച് വാഹനമോടിച്ചാൽ പിഴ ഈടാക്കുമെന്ന് ഗതാഗത മന്ത്രാലയം

May 17, 2022

May 17, 2022

ദോഹ :ഖത്തറിൽ ഹൈവേകളിൽ വേഗം കൂടിയ ട്രാക്കുകളിൽ നിശ്ചിത വേഗതയിൽ കുറഞ്ഞ വേഗതയിൽ കാർ ഓടിക്കുന്നത് ഗതാഗത നിയമലംഘനമാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ ട്രാഫിക് ബോധവത്കരണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ ജാബർ മുഹമ്മദ് ഒദൈബ മുന്നറിയിപ്പ് നൽകി. ഫാസ്റ്റ് ലെയ്നിൽ കുറഞ്ഞ വേഗതയിൽ  വാഹനമോടിക്കുന്നത് ട്രാഫിക് ലംഘനമാണെന്നും കുറഞ്ഞത് 500 റിയാൽ പിഴ ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തർ ടെലിവിഷനുമായി സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'ഇടതുവശത്തെ ഏറ്റവും വലിയ പാതയാണ് ഫാസ്റ്റ് ട്രാക്കായി കണക്കാക്കുന്നത്. ഇത് ഉപയോഗിക്കുന്ന ഡ്രൈവർമാർ ഒരു നിശ്ചിത വേഗതയിൽ താഴെ വാഹനമോടിക്കാൻ പാടില്ല.മറ്റ് വാഹനങ്ങൾക്ക് വഴി നൽകാതെ ഈ പാതയിലൂടെ വാഹനം സാവധാനത്തിൽ ഓടിക്കുകയാണെങ്കിൽ, അത് ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 53 ന്റെ ലംഘനമാണ്,പിഴ 500 റിയാൽ മുതൽ ആരംഭിക്കുകയും നിയമലംഘനത്തിന്റെ സ്വഭാവമനുസരിച്ച് പിഴത്തുക വർധിക്കുകയും ചെയ്യും.- അദ്ദേഹം പറഞ്ഞു.

'രാജ്യത്തെ ഓരോ സ്ട്രീറ്റിനും അതിന്റേതായ സവിശേഷതകളും സ്വഭാവവുമുണ്ട്. വേഗത കുറച്ചും വേഗത കൂട്ടിയും വാഹനമോടിക്കേണ്ട നിരത്തുകളിൽ അത് കൃത്യമായി പാലിച്ചിരിക്കണം-'അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News