Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ഒരോവറിൽ ആറ് സിക്സർ പറത്തി അമേരിക്കൻ താരം

September 08, 2021

September 08, 2021

 

അന്താരാഷ്ട്ര ക്രിക്കറ്റിൽ വീണ്ടും ഒരോവറിൽ ആറ് സിക്‌സറുകൾ പിറന്നു. പാപ്പുവ ന്യൂഗിനിയക്കെതിരായ മത്സരത്തിൽ അമേരിക്കയുടെ ഇന്ത്യൻ വംശജനായ താരം ജസ്‌കരൻ മൽഹോത്രയാണ് അപൂർവനേട്ടം സ്വന്തമാക്കിയത്. 


അമേരിക്കയുടെ ഇന്നിങ്സിലെ അവസാനഓവർ എറിയാനെത്തിയ ഗൗഡി ടോക്കയാണ് മൽഹോത്രയുടെ ബാറ്റിന്റെ ചൂടറിഞ്ഞത്. 124 പന്തുകളിൽ നിന്നും 16 പടുകൂറ്റൻ സിക്സറുകളുടെ അകമ്പടിയോടെ 173 റൺസെടുത്ത താരം പുറത്താവാതെ നിന്നു. ഏകദിനക്രിക്കറ്റിൽ ഇതിന് മുൻപ് ദക്ഷിണാഫ്രിക്കൻ താരം ഹെർഷൽ ഗിബ്‌സാണ് ഒരോവറിൽ ആറ് സിക്‌സറുകൾ പറത്തിയത്.


Latest Related News