Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തര്‍ ശൂറാ കൗണ്‍സില്‍ ആദ്യ തെരഞ്ഞെടുപ്പ്: നിയമങ്ങള്‍ക്ക് അമീറിന്റെ അംഗീകാരം

July 30, 2021

July 30, 2021

ദോഹ: രാജ്യത്തെ ആദ്യത്തെ ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് അമീറിന്റെ അംഗീകാരം. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി  ശൂറാ കൗണ്‍സില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ അംഗീകാരം നല്‍കിയതായി അമീരി ദിവാന്‍ കഴിഞ്ഞദിവസമാണ്  പ്രഖ്യാപിച്ചത്.
45 സീറ്റുകളുള്ള ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ 30 അംഗങ്ങള്‍ക്ക് ഖത്തറി പൗരന്മാര്‍ക്ക് വോട്ട് ചെയ്യാമെന്നും ബാക്കി 15 അംഗങ്ങളെ അമീര്‍ തന്നെ തിരഞ്ഞെടുക്കുമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. അമീറിന്റെ തീരുമാനം പിന്നീട് പൊതു ഗസറ്റില്‍ പ്രസിദ്ധീകരിക്കും.
സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും. തീയതി ഇനിയും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഒക്ടോബറില്‍  വോട്ടിംഗ് നടക്കുമെന്നാണ് അറിയുന്നത്.

 


Latest Related News