Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
അറബ് സാസ്കാരിക വൈവിധ്യം അനുഭവിക്കാനുള്ള അവസരമാണ് ഖത്തർ ലോകകപ്പെന്ന് ഖത്തർ മ്യുസിയം ചെയർപേഴ്‌സൺ ശൈഖാ മയാസ

June 23, 2022

June 23, 2022

ദോഹ : 2022ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ ഖത്തർ ലോകത്തിനായി തുറന്നിട്ടിരിക്കുകയാണെന്നും ലോകം ഞങ്ങളുടെ  സംസ്‌കാരത്തെ ആലിംഗനം ചെയ്യുകയും ആദരിക്കുകയും ചെയ്യണമെന്ന്  ആഗ്രഹിക്കുന്നുവെന്നും ഖത്തർ മ്യുസിയം ചെയർപേഴ്‌സൺ ഷെയ്‌ഖ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ അൽതാനി.കഴിഞ്ഞ ദിവസം ഖത്തർ ഇക്കണോമിക് ഫോറത്തിൽ 'ദി റോൾ ഓഫ് സ്‌പോർട് ഇൻ ദി ഗെയിം ഓഫ് ലൈഫ്'(The Role of Sport in the Game of Life) എന്ന സെഷനിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് അവർ ഇക്കാര്യം പറഞ്ഞത്.

പാരമ്പര്യത്തിന്റെ വേരുകൾ മനസ്സിലാക്കുകയും ചില കാര്യങ്ങൾ തങ്ങൾക്ക് പറ്റാവുന്ന തരത്തിൽ ചെയ്യുകയും തുറന്ന  സംഭാഷണങ്ങൾക്ക് സന്നദ്ധമാവുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

ലോകകപ്പ് ഖത്തറിനും അറബ് ലോകത്തിനും ആവേശകരമായ സംഭവമാണെന്ന് സാമ്പത്തിക ഫോറത്തിന്റെ ആദ്യസെഷനിൽ സംസാരിക്കുന്നതിനിടെ അവർ അഭിപ്രായപ്പെട്ടിരുന്നു.അറബ് ലോകത്തിന്റെ സാംസ്കാരിക വൈവിധ്യത്തോടൊപ്പം ലോകം ഖത്തറിനെ അനുഭവിച്ചറിയണമെന്നും ലോകകപ്പിലൂടെ ഇതിനുള്ള അവസരമാണ് തുറന്നിടുന്നതെന്നും ഷെയ്‌ഖ മയാസ പറഞ്ഞു.

ലോകകപ്പിനോടനുബന്ധിച്ച് ഖത്തർ മ്യുസിയം നടത്താനിരിക്കുന്ന പ്രദർശനങ്ങളുടെ വിശദാംശങ്ങളും വിപുലീകരണ പദ്ധതികളും അവർ വിശദീകരിച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News