Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ലോകത്തിന് പ്രചോദനമാകുന്ന വ്യക്തിത്വം, പട്ടികയിൽ ഷെയ്ഖ അൽ മയാസ്സയും

September 14, 2019

September 14, 2019

ഇന്റർനാഷനൽ ആർട് മാഗസിനായ അപ്പോളോയുടെ 40 പേരടങ്ങിയ പട്ടികയിലാണ് ഷെയ്ഖ അൽ മയാസ്സാ ഇടം പിടിച്ചത്.

ദോഹ : മധ്യപൂർവ ദേശത്തെ മറ്റുള്ളവർക്ക് പ്രചോദന അപൂർവ വ്യക്തിത്വങ്ങളുടെ പട്ടികയിൽ ഖത്തർ മ്യൂസിയം അധ്യക്ഷയും അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ സഹോദരിയുമായ ഷെയ്ഖ അൽ മയാസ്സാ ബിൻത് ഹമദ് ബിൻ ഖലീഫ അൽതാനി ഇടം നേടി. ഇന്റർനാഷനൽ ആർട് മാഗസിനായ അപ്പോളോയുടെ 40 പേരടങ്ങിയ പട്ടികയിലാണ് ഷെയ്ഖ അൽ മയാസ്സാ ഇടം പിടിച്ചത്. ഖത്തർ മ്യൂസിയത്തെ മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക കരകൗശല വിദ്യകളെയും കലാകാരന്മാരെയും പരിപോഷിപ്പിക്കുന്നതിലും രാജ്യാന്തര കലകളെയും കലാകാരന്മാരെയും ഖത്തറിലേക്ക് ആകർഷിക്കുന്നതിലും ഷെയ്ഖ അൽ മയാസ്സാ നടത്തുന്ന പ്രവർത്തനങ്ങൾ നിസ്തുലമാണെന്നു പുരസ്‌കാര സമിതി വിലയിരുത്തി.

പ്രകൃതി ദുരന്തങ്ങൾക്ക് ഇരകളായ യുവജനങ്ങൾക്കു വിദ്യാഭ്യാസം നൽകുന്ന റീച്ച് ഔട്ട് ടു ഏഷ്യയുടെയും പ്രാദേശിക, അറബ് സിനിമകളെ പരിപോഷിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും  അധ്യക്ഷ കൂടിയാണു ഷെയ്ഖ അൽ മയാസ്സാ.


Latest Related News