Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകന് യു.എൻ അംഗീകാരം

October 11, 2019

October 11, 2019

ജനീവ:  ജീവകാരുണ്യ, സാമൂഹിക പ്രവർത്തന രംഗത്ത് നിറസാന്നിധ്യമായ ശൈഖ് താനി ബിൻ അബ്ദുല്ല ബിൻ താനി അൽതാനിയെ യുഎന്നിന് കീഴിലുള്ള അഭയാർത്ഥി സമിതിയായ യു.എൻ.എച്ച്.സി.ആറിന്റെ അഭിഭാഷകനായി തിരഞ്ഞെടുത്തു.

ജനീവയിൽ പാലസ് ഡി നാഷൻസിൽ നടന്ന പ്രത്യേക ചടങ്ങിലായിരുന്നു നിയമനം. ബംഗ്ലാദേശിലും യമനിലും കഴിയുന്ന ഭവനരഹിതരും നിരാശ്രയരുമായ അഭയാർത്ഥികൾക്കായി 35 മില്യൺ ഡോളർ ശൈഖ് താനി ബിൻ അബ്ദുല്ല നൽകിയിരുന്നു. ഇതിനു പിറകെയാണ് അദ്ദേഹത്തെ തേടി യു.എൻ അംഗീകാരമെത്തിയത്.

നാട്ടിൽ നിന്ന് പലായനം ചെയ്യേണ്ടി വന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന പതിനായിരങ്ങൾക്ക് ആശ്വാസം പകരുന്നതാണ് താനി ബിൻ അബ്ദുല്ലയുടെ ഇടപെടലുകളെന്ന് യു.എൻ.എച്ച്.സി.ആർ ഹൈകമ്മീഷണർ ഫിലിപ്പോ ഗ്രാൻഡി പറഞ്ഞു. ബംഗ്ലാദേശിലെ രോഹിൻഗ്യൻ മുസ്‌ലിംകൾക്കും ആഭ്യന്തര യുദ്ധത്തെ തുടർന്ന് യമനിൽ നിന്നും പലായനം ചെയ്യേണ്ടിവന്നവരും ഉൾപെടെ പത്തു ലക്ഷം അഭയാർത്ഥികൾക്ക് ശൈഖ് താനി ബിൻ അബ്ദുല്ലയുടെ സഹായം എത്തിയതായി സമിതി അറിയിച്ചു.


Latest Related News