Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ അബ്ദുല്ല ബിൻ ജാസിം അൽതാനി അന്തരിച്ചു

July 21, 2023

July 21, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തർ രാജകുടുംബാംഗവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ അബ്ദുല്ല ബിൻ ജാസിം അൽതാനി നിര്യാതനായി.വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.

1978-1989 കാലഘട്ടത്തിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അദ്ദേഹം ഖത്തറിലെ വിദ്യാഭ്യാസ മേഖലയിൽ നിർണായക പങ്ക് വഹിച്ചതായി വിദ്യാഭ്യാസ,ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ട്വിറ്ററിൽ നൽകിയ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

ലെബനനിൽ  റസിഡന്റ് അംബാസഡറും തുർക്കിയിലും സിറിയയിലും നോൺ റസിഡന്റ് അംബാസഡറുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.മുഹമ്മദ് ബിൻ ഹമദ് ഹോൾഡിംഗ് കമ്പനിയുടെ സ്ഥാപകനും ഡയറക്ടർ ബോർഡ് ചെയർമാനുമാണ് കമ്പനിയുടെ വെബ്‌സൈറ്റിൽ നൽകുന്ന വിവരം അനുസരിച്ച്,ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ അബ്ദുല്ല ബിൻ ജാസിം അൽതാനിയാണ്  ഒരു കൂട്ടം ബിസിനസുകാരുമായി ചേർന്ന് നാഷണൽ ബാങ്ക് ഓഫ് ഖത്തർ സ്ഥാപിച്ചത്.

ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ അബ്ദുല്ല ബിൻ ജാസിം അൽതാനിയുടെ നിര്യാണത്തിൽ  അമീരി ദിവാൻ അനുശോചിച്ചു.ശനിയാഴ്ച മഗ്‌രിബ് നമസ്കാരത്തിന് ശേഷം ഇമാം മുഹമ്മദ് ബിൻ അബ്ദുൽ  വഹാബ് പള്ളിയിൽ മയ്യിത്ത് നമസ്കാരം പൂർത്തിയാക്കിയ ശേഷം  പഴയ റയ്യാൻ ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News