Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
നെയ്മറിനൊപ്പം ഖത്തറിൽ പന്ത് തട്ടാൻ കണ്ണൂർ സ്വദേശി ഷഹസാദ് മുഹമ്മദ്,മത്സരം ഡിസംബറിൽ

September 08, 2021

September 08, 2021

ദോഹ : ബ്രസീല്‍ ഫുട്‌ബോള്‍താരം നെയ്മറിനൊപ്പം പന്ത് തട്ടാന്‍ അവസരം ലഭിച്ചിരിക്കുകയാണ് കണ്ണൂര്‍ മാട്ടൂല്‍ സ്വദേശിയായ ഷഹസാദ് മുഹമ്മദ് റാഫിയ്ക്ക്.

ഷഹസാദ് മുഹമ്മദ് റാഫിയ്ക്ക് റെഡ്ബുള്‍ നെയ്മര്‍ ജൂനിയര്‍ 5 ല്‍ പന്ത് തട്ടാനാണ് അവസരം ലഭിച്ചത്. 2021 ജൂനിയര്‍ ഗ്ലോബല്‍ ഫൈവ് ടീമിനായുള്ള തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ നിന്ന് രണ്ട് പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്.ബെംഗളൂരു സ്വദേശിയായ അവിനാശ് ഷണ്‍മുഖമാണ് രണ്ടാമന്‍. റെഡ്ബുള്‍ ജൂനിയര്‍ ഫൈവ്സ് ലോകത്തിലെ ഏറ്റവും വലിയ അമേച്വര്‍ ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റുകളിലൊന്നാണ്.

ഈ വര്‍ഷം ഡിസംബറോടെ ഖത്തറിലായിരിക്കും മത്സരം സംഘടിപ്പിക്കുക. ഓണ്‍ലൈനായി അയച്ചുകൊടുക്കുന്ന ഫുട്ബോള്‍ സ്‌കില്ലുകള്‍ വിലയിരുത്തിയാണ് ടീമിനെ തെരഞ്ഞെടുക്കുന്നത്.

Outplaythemall എന്ന ഹാഷ്ടാഗ് ഉപയോഗിച്ച്‌ ഇന്‍സ്റ്റാഗ്രാമില്‍ 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള സ്വന്തം ഫുട്ബോള്‍ സ്‌കില്‍സ് വീഡിയോ പങ്കുവെക്കണം. ഇതില്‍ നിന്ന് നെയ്മറും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ടീമംഗങ്ങളെ തെരഞ്ഞെടുക്കുന്നത്.


Latest Related News