Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
ഖത്തർ എഡ്യൂക്കേഷൻ സിറ്റി ട്രാം സർവീസ്, രണ്ടാം ട്രാം വൈകാതെ നിരത്തിലിറങ്ങും

November 04, 2021

November 04, 2021

ദോഹ: സുസ്ഥിരവികസനത്തിന്റെ ഭാഗമായി ഖത്തറിലെ എഡ്യൂക്കേഷൻ സിറ്റിയിൽ തയ്യാറാക്കപ്പെട്ട നൂതനയാത്രാ സംവിധാനമാണ് ട്രാം സർവീസ്. എഡ്യൂക്കേഷൻ സിറ്റിയിലെ സ്കൂളുകളെയും യൂണിവേഴ്സിറ്റികളെയും ബന്ധിപ്പിക്കുന്ന ട്രാം സർവീസ് 2019 ൽ ആണ് ആരംഭിച്ചത്. രണ്ടാമത് ഒരു ട്രാം കൂടെ വൈകാതെ നിരത്തിലിറക്കുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അധികൃതർ. ഇതോടൊപ്പം യാത്രക്കാർക്കും ട്രാം ഡ്രൈവർമാർക്കുമായി പുതിയ ഒരുപിടി നിർദ്ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്.  


എഡ്യൂക്കേഷൻ സിറ്റിയിലൂടെ യാത്ര ചെയ്യുന്ന കാൽനടയാത്രക്കാർ സൂചനാബോർഡുകളിലെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും, ട്രാം ലൈൻ മുറിച്ചുകടക്കുമ്പോൾ അതീവ ശ്രദ്ധ വേണമെന്നും അധികൃതർ ഓർമിപ്പിച്ചു. ജംക്ഷനുകളിൽ ട്രാമിനാണ് മുൻഗണന എന്നും, ട്രാം കടന്നുപോയ ശേഷമേ മറ്റ് മോട്ടോർവാഹനങ്ങൾ ട്രാം ലൈൻ മുറിച്ചുകടക്കാവൂ എന്നും അധികൃതർ വ്യക്തമാക്കി. ട്രാം ലൈനുകളിൽ വാഹനം പാർക്ക്‌ ചെയ്യരുതെന്നും അധികൃതർ കൂട്ടിച്ചേർത്തു. സൈക്കിൾ, സ്കൂട്ടർ എന്നീ വാഹനങ്ങൾ ഓടിക്കുന്നവർ ട്രാം ലൈൻ ഉപയോഗിക്കരുത് എന്ന നിർദ്ദേശവും അധികൃതർ മുന്നോട്ടുവെച്ചിട്ടുണ്ട്.


Latest Related News