Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ആകാശത്തെ അലങ്കരിച്ച് ഭീമൻ ബലൂണുകൾ, ഖത്തർ ആസ്പയർ പാർക്കിൽ ബലൂൺ മേള ആരംഭിച്ചു

December 11, 2021

December 11, 2021

ദോഹ : പടുകൂറ്റൻ എയർ ബലൂണുകളെ അടുത്തുനിന്ന് ആസ്വദിക്കാനും, ഹൈഡ്രജൻ നിറച്ച ആകാശയാനങ്ങളിൽ യാത്ര നടത്താനും അവസരമൊരുക്കുന്ന 'ഖത്തർ ബലൂൺ മേള'യുടെ രണ്ടാം പതിപ്പ് ആരംഭിച്ചു. ആസ്പയർ പാർക്കിൽ അരങ്ങേറുന്ന മേളയുടെ ഉദ്‌ഘാടനം നിർവഹിച്ചത് സംഘാടകസമിതിയുടെ ചെയർമാൻ ഷെയ്ഖ് അബ്ദുൾ റഹ്മാൻ ബിൻ ഹസ്സൻ അൽ താനിയാണ്. വൈവിധ്യങ്ങൾ നിറഞ്ഞ നിരവധി പരിപാടികളാണ് മേളയുടെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. 

വൊഡാഫോണിന്റെ സ്പോൺസർഷിപ്പിൽ ഒരുക്കിയ ഭീമൻ ബലൂണാണ് മേളയുടെ പ്രധാനആകർഷണം. 19 ആളുകൾക്ക് ഈ ബലൂണിൽ ഒരേസമയം യാത്ര ചെയ്യാൻ കഴിയും. ഖത്തറിന്റെ പേര് പതിപ്പിച്ച 'ഖത്തർ ബലൂണും' മേളയിലുണ്ട്.  ഡിസംബർ 18 വരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ 40 ബലൂണുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഭക്ഷ്യമേള, സംഗീതവിരുന്ന്, കുട്ടികൾക്കായുള്ള പ്രത്യേകപരിപാടികൾ തുടങ്ങി നിരവധി പരിപാടികളാണ് മേളയോട് അനുബന്ധിച്ച് ആസ്പയർ പാർക്കിൽ അരങ്ങേറുന്നത്. വൈകുന്നേരം 4:30 മുതൽ രാത്രി 10 മണിവരെയാണ് മേളയുടെ പ്രവർത്തനസമയം. ബലൂൺ മേള അവസാനിച്ച ശേഷവും, ബലൂൺ യാത്രക്കുള്ള അവസരം ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു. ഖത്തറിലെ കാലാവസ്ഥ ബലൂൺ യാത്രയ്ക്ക് അനുകൂലമായതിനാലാണ് ഈ തീരുമാനം.


Latest Related News