Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
കശ്മീരില്‍ സ്കൂളുകള്‍ തുറന്നു; വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവ്

August 19, 2019

August 19, 2019

ശ്രീനഗർ: നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി എടുത്തുമാറ്റുന്നതിന്റെ ഭാഗമായി കശ്മീരില്‍ സ്കൂളുകള്‍ തുറന്നു. ‍ 190 സ്കൂളുകളില്‍ 95 എണ്ണം മാത്രമേ ഇന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളു. കശ്മീരില്‍ യുവാക്കളെ സൈന്യം പിടിച്ചുകൊണ്ടുപോയി മര്‍ദ്ദിക്കുകയാണെന്ന ജമ്മുകശ്മീര്‍ പീപ്പീള്‍സ് മൂവ്മെന്റ് നേതാവ് ഷെഹ്‍ല റാഷിദിന്റെ ആരോപണം സൈന്യം തള്ളി.

ശ്രീനഗറില്‍ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും തുറന്നിട്ടുണ്ട് സ്കൂളുകളില്‍ ചിലത് തുറന്നിട്ടുണ്ടെങ്കിലും പലയിടത്തും വിദ്യാര്‍ത്ഥികളുടെ എണ്ണം കുറവാണ്. നിലവിലെ സാഹചര്യത്തില്‍ കുട്ടികളെ സ്കൂളിലയക്കാന്‍ രക്ഷിതാക്കള്‍ക്ക് മടിക്കുന്നതാണ് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കശ്മീരില്‍ 190 സ്കൂളുകളില്‍ 90 മാത്രമേ ഇന്ന് തുറന്നിട്ടുള്ളു. താഴ്‍വ രയിലെ മൂന്നില്‍ രണ്ട് ലാന്‍ഡ് ലൈന്‍ ഫോണ്‍ കണക്ഷനുകളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. ശ്രീനഗറിലെ ചിലയിടങ്ങളില്‍ കഴിഞ്ഞ ദിവസം പ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇവിടങ്ങളില്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി. ജമ്മുവില്‍ ചില ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചത് വീണ്ടും റദ്ദ് ചെയ്തിട്ടുണ്ട്.

കശ്മീരില്‍ യുവാക്കളെ സൈനികര്‍ പിടിച്ച് കൊണ്ടുപോവുകയും മര്‍ദ്ദിച്ച് ശേഷം നിലവിളിക്കുന്നത് മൈക്കിലുടെ ഗ്രാമവാസികളെ കേള്‍പ്പിച്ച് ഭയപ്പെടുത്തുകയുമാണെന്ന ജമ്മുകശ്മീര്‍ പീപ്പീള്‍സ് മൂവ്മെന്റ് നേതാവ് ഷെഹ്ല റാഷിദിന്റെ ട്വീറ്റ് വിവാദമായി. ഷെഹ്ലയുടെ ആരോപണം അടസ്ഥാനരഹിതമാണെന്ന് സൈന്യം വ്യക്തമാക്കി. സൈന്യത്തിനെതിരെയും സര്‍ക്കാരിനെതിരെയും വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സുപ്രിം കോടതി അഭിഭാഷകന്‍ അലക് അലോക് വര്‍മ ഷെഹ്ലക്കെതിരെ ക്രിമിനല്‍ പരാതി നല്‍കി.

അനുച്ഛേദം 370 റദ്ദാക്കുന്നതിന്റെ ഭാഗമായി കരുതല്‍ തടങ്കലിലാക്കപ്പെട്ട മെഹബൂബ മുഫ്തി അടക്കമുള്ള നേതാക്കളുടെ വിവരം ഇനിയും പുറത്ത് വന്നിട്ടില്ല. മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍, മുന്‍ കേന്ദ്രമന്ത്രി, ,ഏഴ് മുന്‍ സംസ്ഥാന മന്ത്രിമാര്‍, ശ്രീനഗര്‍ മേയര്‍ , ഡെപ്യൂട്ടി മേയമര്‍ നിരവധി എം.എല്‍.എമാര്‍ , അഭിഭാഷകര്‍ , അധ്യാപകര്‍ , വ്യവസായികള്‍ അടക്കം നാലായിരത്തോളം പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളതെന്നാണ് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയുടെ റിപ്പോര്‍ട്ട്.


Latest Related News