Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
പുണെ സാവിത്രി ഭായ് ഫുലെ യൂനിവേഴ്‌സിറ്റിയുടെ ഖത്തര്‍ കാമ്പസ് അബൂഹമൂറില്‍: പ്രവേശനം തുടങ്ങി

June 27, 2021

June 27, 2021

ദോഹ: ഇന്ത്യന്‍ സര്‍വകലാശാലയുടെ ഖത്തര്‍ ബ്രാഞ്ചില്‍ പ്രവേശനം തുടങ്ങി. പുണെ സാവിത്രി ഭായ് ഫുലെ  യൂനിവേഴ്‌സിറ്റിയുടെ (എസ്.പി.യു) ഖത്തറിലെ കാമ്പസിലേക്കാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. ബര്‍വ അബൂഹമൂറിലാണ് പുതിയ കാമ്പസ്. ബാച്ച്‌ലര്‍ ഓഫ്  ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, ബാച്ച്‌ലര്‍ ഓഫ് കോമേഴ്‌സ്, ബാച്ച്‌ലര്‍ ഓഫ് ആര്‍ട്‌സ്, ബാച്ച്‌ലര്‍ ഓഫ് സയന്‍സ്  ബയോടെക്‌നോളജി എന്നീ ബിരുദകോഴ്‌സുകളാണ് ആദ്യഘട്ടത്തില്‍ ഉണ്ടാവുക.  
 www.miesppu.edu.qa എന്ന വെബ്‌സൈറ്റില്‍  വിശദവിവരങ്ങള്‍ ലഭിക്കും. 1949ല്‍ മഹാരാഷ്ട്രയില്‍ സ്ഥാപിതമായ പുണെ സാവിത്രി ഭായ് ഫുലെ യൂനിവേഴ്‌സിറ്റി ഇന്ത്യയിലെ മികച്ച ഏഴാമത്തെ  സര്‍വകലാശാലയാണ്.ഖത്തറിലെ കാമ്പസില്‍ പ്രതിവര്‍ഷം 300 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം.

 


Latest Related News