Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
അതിര്‍ത്തികള്‍ തുറന്ന ശേഷം സൗദിയിലുള്ളവര്‍ക്ക് ഖത്തറിനോടുള്ള താല്‍പ്പര്യം വര്‍ധിച്ചതായി റിപ്പോർട്ട്,ഒഴിവുദിനങ്ങളിൽ ഖത്തർ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സൗദികളുടെ എണ്ണം വർധിക്കുന്നു

January 30, 2021

January 30, 2021


റിയാദ്: ഖത്തറുമായുള്ള ബന്ധം സൗദി അറേബ്യ പുനഃസ്ഥാപിച്ചതോടെ സൗദിയിലുള്ളവര്‍ക്ക് ഖത്തറിനോടുള്ള താല്‍പ്പര്യം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ജി.സി.സിയിലെ പ്രധാനപ്പെട്ട രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള കര-വ്യോമ അതിര്‍ത്തികള്‍ തുറന്നതിനു ശേഷം ഖത്തറിനോടുള്ള സൗദികളുടെ താല്‍പ്പര്യം 70.5 ശതമാനം വര്‍ധിച്ചതായി യാത്രാ മേഖലയിലെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പ്ലാറ്റ്‌ഫോമായ സോജേര്‍നില്‍ നിന്നുള്ള വിവരങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിച്ചതോടെ അതിര്‍ത്തി കടന്ന് സഞ്ചരിക്കാനുള്ള അവസരങ്ങളോടുള്ള താല്‍പ്പര്യം ജനങ്ങള്‍ക്ക് വര്‍ധിച്ചതായി സോജേര്‍ന്‍ പ്രസിദ്ധീകരിച്ച ഒരു ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. കഴിഞ്ഞ 28 ദിവസങ്ങളിലെ സെര്‍ച്ചുകളും കഴിഞ്ഞ 14 ദിവസങ്ങളിലെ സെര്‍ച്ചുകളും തമ്മില്‍ താരതമ്യം ചെയ്താല്‍ ഖത്തർ  സെര്‍ച്ച് ചെയ്തവരുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ടെന്നും ബ്ലോഗില്‍ പറയുന്നു.

കൊവിഡ് കാരണം സൗദി അറേബ്യ തങ്ങളുടെ അതിര്‍ത്തികള്‍ തുറക്കുന്നത് മെയ് മാസം വരെ നീട്ടിയതായി വെള്ളിയാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ സൗദിയിലെ യാത്രക്കാരിൽ വലിയൊരു വിഭാഗവും വാരാന്ത്യങ്ങളിലെ ഇടവേളകള്‍ ഖത്തറിൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നവരാണ്. 

അവധി ദിനങ്ങള്‍ ചെലവഴിക്കാന്‍ ഓണ്‍ലൈന്‍ ബുക്കിങ് നടത്തുന്ന സൗദിയിലെ 35.8 ശതമാനം പേരും ഇടവേളകളിലെ  ചെറിയ, പ്രാദേശിക യാത്രകളില്‍ താല്‍പ്പര്യം കാണിക്കുന്നവരാണ്.. പരമാവധി ഒരു രാത്രി മാത്രം ചെലവഴിച്ച് മടങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് ഭോരിഭാഗവും.എന്നാല്‍ മൂന്ന് ദിവസം വരെ അവധി ആഘോഷിക്കാനായി എത്തുന്നവര്‍ 25.35 ശതമാനമാണ്. രണ്ട് മുതല്‍ ഏഴ് ദിവസം വരെയുള്ള യാത്രകള്‍ക്കായി ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നത് 41.45 ശതമാനം പേരാണ്. ഒരു ദിവസത്തെ യാത്രയ്ക്കായി ബുക്കു ചെയ്യുന്നത് 16.9 ശതമാനം പേരാണെന്നും കണക്കുകള്‍ പറയുന്നു.

അതേസമയം, മിഡില്‍ ഈസ്റ്റിലെ ആഡംബര യാത്ര ഇഷ്ടമുള്ളവരില്‍ 46 ശതമാനം പേരും യാത്രാ വിലക്ക് നീങ്ങിയാല്‍ അന്താരാഷ്ട്ര യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണെന്ന് യൂഗോവ് നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തി. ദുബായിലെ വാര്‍ഷിക അറേബ്യന്‍ ട്രാവല്‍ മീറ്റ് (എ.ടി.എം) എക്‌സിബിഷന്റെ സംഘാടകരായ റീഡ് ട്രാവല്‍ എക്‌സിബഷന്‍സിനു വേണ്ടി യബഗോവ് നടത്തിയ ഗ്ലോബല്‍ ഹോളിഡേ ഇന്റന്റ് സര്‍വ്വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. സര്‍വ്വേയുടെ നിര്‍വ്വചനം പ്രകാരം ബിസിനസ് ക്ലാസിലോ ഫസ്റ്റ് ക്ലാസിലോ വിമാനയാത്ര നടത്താന്‍ ആഗ്രഹിക്കുന്നവരാണ് ആഡംബര യാത്രക്കാര്‍.

സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 52 ശതമാനം പേര്‍ അവധിക്കാലം രാജ്യത്തിനകത്ത് തന്നെ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു. 25 ശതമാനം പേര്‍ ആഭ്യന്തരമോ അന്താരാഷ്ട്രമോ ആയ ബിസിനസ് യാത്ര ചെയ്യാന്‍ തീരുമാനിച്ചവരാണ്. ഈ വര്‍ഷം യാത്ര ചെയ്യാന്‍ പദ്ധതിയില്ലെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത നാല് ശതമാനം പേര്‍ പറഞ്ഞത്.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News