Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഗള്‍ഫ്‌ കപ്പില്‍ പങ്കെടുക്കാന്‍ സൗദി ടീം ദോഹയിലെത്തി

November 25, 2019

November 25, 2019

ദോഹ: നാളെ തുടങ്ങാനിരിക്കുന്ന ഇരുപത്തിനാലാമത് അറേബ്യൻ ഗള്‍ഫ്‌ കപ്പ്‌ ഫുട്ബോള്‍ ടൂർണമെന്റിൽ പങ്കെടുക്കാന്‍ സൗദി ടീം ഇന്ന് ദോഹയിലെത്തി. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ താരങ്ങൾക്കും ഒഫീഷ്യലുകൾക്കും ഖത്തര്‍ ഔദ്യോഗിക സ്വീകരണം നല്‍കി.

23 അംഗങ്ങളാണ് ദോഹയിലെത്തിയ ടീമിലുള്ളത്. നവംബര്‍ 26 മുതല്‍ ഡിസംബര്‍ 8 വരെയാണ് ടൂര്‍ണമെന്റ്.

സൗദി അറേബ്യയും യൂ.എ.ഇ യും ബഹ്‌റൈനും ഗള്‍ഫ്‌ കപ്പില്‍ പങ്കെടുക്കുന്നുണ്ട്. പങ്കെടുക്കാനുള്ള ഉപരോധ രാജ്യങ്ങളുടെ തീരുമാനം ഗള്‍ഫ്‌ പ്രതിസന്ധി പരിഹരിക്കാനുള്ള ഒരു സുപ്രധാന ചുവടുവെപ്പായിട്ടാണ് വിലയിരുത്തപ്പെടുന്നത്.ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന ഒമാന്‍, ഇറാഖ്, യെമന്‍ ടീമുകള്‍ ദോഹയില്‍ എത്തി പരിശീലനം തുടങ്ങിയിട്ടുണ്ട്. യു.എ.ഇ ടീം ഇന്ന് തന്നെ ദോഹയിലെത്തും.

ഉദ്ഘാടന മത്സരവും ഫൈനലും ഉള്‍പ്പെടെ പ്രധാന മത്സരങ്ങളെല്ലാം ഖലീഫ സ്റ്റേഡിയത്തിലാണ് നടക്കുക. നാളെ  വൈകീട്ട് 7.30 ന് ആതിഥേയരായ ഖത്തറും ഇറാഖും തമ്മിലാണ് ഉദ്ഘാടന മത്സരം.അതേസമയം രാത്രി ഒമ്ബതിന് ദുഹൈല്‍ സ്റ്റേഡിയത്തില്‍ യു.എ.ഇയും യെമനും തമ്മില്‍ ഏറ്റുമുട്ടും. അയല്‍ക്കാരും മേഖലയിലെ ഏറ്റവും ശക്തരായ ടീമുകളുമായ ഖത്തറും യു.എ.ഇയും ഒരേ
ഗ്രൂപ്പിലായത് കാണികളിൽ ആവേശം നിറയ്ക്കും.


Latest Related News