Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
സൗദിയിൽ നിന്നും വൻകിട നിക്ഷേപങ്ങൾ തിരിച്ചുവരുന്നു, ഖത്തർ സമ്പത്ത് വ്യവസ്ഥ പുത്തനുണർവിലേക്കെന്ന് റിപ്പോർട്ട്

January 08, 2022

January 08, 2022

ദോഹ : ഖത്തറിന് മേലുള്ള അറബ് രാജ്യങ്ങളുടെ ഉപരോധം നീക്കപ്പെട്ടതോടെ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ മെച്ചപ്പെടുമെന്ന് റിപ്പോർട്ട്. പ്രമുഖ റേറ്റിംഗ് ഏജൻസിയായ ഫിച്ച് നടത്തിയ പഠനം പ്രകാരം സൗദിയിൽ നിന്നുള്ള നിരവധി നിക്ഷേപകർ ഖത്തറിലെ ഓഹരികൾക്കായി പണം ചെലവഴിക്കാൻ ഒരുങ്ങുകയാണ്. ഇതോടെ ഖത്തറിലെ ബാങ്കുകൾക്ക് കൂടുതൽ സന്തുലിതാവസ്ഥ കൈവരിക്കാൻ കഴിയുമെന്നും, വ്യവസായരംഗത്ത് പുത്തനുണർവ് ലഭിക്കുമെന്നും ഫിച്ച് നിരീക്ഷിച്ചു. 

ഇറാൻ, തുർക്കി എന്നീ രാജ്യങ്ങളുമായി ഖത്തർ അടുത്തേക്കാം എന്നതിനാലാണ് അറബ് രാജ്യങ്ങൾ ഖത്തറുമായി സന്ധി ഒപ്പിടാൻ തീരുമാനിച്ചതെന്നാണ് അഭ്യൂഹങ്ങൾ. അമേരിക്കയുടെ ഇടപെടലും ഇക്കാര്യത്തിൽ നിർണ്ണായകമായി. ഉപരോധത്തെ തുടർന്ന് ഏതാണ്ട് മുപ്പത് ബില്യൺ ഡോളറോളം തുക സൗദി നിക്ഷേപകർ ഖത്തറിൽ നിന്നും തിരിച്ചെടുത്തതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഈ തുകയുടെ ഏറിയ പങ്കും ഖത്തറിലേക്ക് തിരിച്ചെത്തുമെന്നാണ് ഫിച്ചിന്റെ പഠനം പറയുന്നത്.


Latest Related News