Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
അയൽ രാജ്യങ്ങൾ അതിർത്തികൾ അടച്ചു,ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക് പോകാനിരുന്ന നിരവധി പേർ യാത്ര റദ്ദാക്കി 

December 21, 2020

December 21, 2020

ദോഹ : രൂപമാറ്റത്തോടെയുള്ള കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദിയും ഒമാനും കുവൈത്തും അതിർത്തികൾ അടച്ചതോടെ ഖത്തറിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്യാനിരുന്ന പലരും യാത്രകൾ റദ്ദാക്കി.അടുത്ത ദിവസങ്ങളിൽ നാട്ടിലേക്ക് പോകാനിരുന്ന മലയാളികൾ ഉൾപ്പെടെയുള്ള നിരവധി ഇന്ത്യക്കാർ യാത്ര റദ്ദാക്കിയതായി വിവിധ ട്രാവൽ ഏജൻസികൾ 'ന്യൂസ്‌റൂ'മിനെ അറിയിച്ചു.

നാട്ടിലേക്ക് പോയാൽ തിരിച്ചു ഖത്തറിലേക്ക് വരാൻ ബുദ്ധിമുട്ടാകുമെന്ന കണക്കുകൂട്ടലിലാണ് പലരും യാത്ര റദ്ദാക്കിയത്.നിലവിൽ ഖത്തർ പോർട്ടൽ വഴി പേർ രജിസ്റ്റർ ചെയ്തിട്ടും തിരിച്ചുവരാൻ അനുമതി ലഭിക്കാതെ നിരവധി പേരാണ് നാട്ടിൽ കുടുങ്ങി കിടക്കുന്നത്.മറ്റു ഗൾഫ് രാജ്യങ്ങൾക്ക് പിന്നാലെ ഖത്തറും അതിർത്തികൾ അടക്കുന്ന സാഹചര്യമുണ്ടായാൽ മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം അനുമതി ലഭിച്ചവരുടെ തിരിച്ചുവരവും വീണ്ടും പ്രതിസന്ധിയിലാകും.

ഇതിനിടെയാണ് പുതുതായി നാട്ടിലേക്ക് പോകാനിരുന്നവരും യാത്രകൾ റദ്ദാക്കുന്നത്.

TELEGRAM

https://t.me/s/newsroomme

FACEBOOK PAGE

https://www.facebook.com/newsroomme

WHATSAPP

00974 66200167 


Latest Related News