Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
അബു സംറ അതിർത്തിൽ സൗദി ആരോഗ്യ കേന്ദ്രം തുറന്നു,ഹോം കൊറന്റൈൻ നിർബന്ധം  

January 08, 2021

January 08, 2021

ഫോട്ടോ : അൽ അറേബിയ 

ദോഹ : അബുസംറ അതിർത്തിയിൽ യാത്രക്കാർക്കുള്ള കോവിഡ് പരിശോധന നടത്തുന്നതിന് സൗദി അറബ്യ പ്രത്യേക ആരോഗ്യ കേന്ദ്രം തുറന്നു.ഖത്തറിൽ നിന്നും വരുന്ന യാത്രക്കാർക്കായി പ്രത്യേക ആരോഗ്യ മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.ഖത്തറുമായുള്ള എല്ലാ അതിർത്തികളും തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് നടപടി. ഖത്തറിലേക്കുള്ള കര,വ്യോമ,സമുദ്ര അതിർത്തികൾ ശനിയാഴ്ച തുറക്കുമെന്ന് യു.എ.ഇ അറിയിച്ചിരുന്നു.

പി.സി.ആർ പരിശോധന നടത്തി ഫലം നെഗറ്റിവ് ആയവരെ മാത്രമാണ് അതിർത്തി വഴി സൗദിയിലേക്ക് പ്രവേശിപ്പിക്കുക.ഒരാഴ്ചത്തേക്ക് വരുന്ന  യാത്രക്കാർ സൗദിയിൽ എത്തിയാൽ മൂന്നു ദിവസത്തെ ഹോം കൊറന്റൈനും നിർബന്ധമാക്കിയിട്ടുണ്ട്.സൗദി ആസ്ഥാനമായ അൽ അറേബിയ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഖത്തറിൽ നിന്നും സൗദിയിലേക്ക് പ്രവേശിക്കുന്നവരെ പരിശോധിക്കുന്നതിന് സൗദി ആരോഗ്യമന്ത്രാലയം സൽവാ ബോർഡറിൽ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിക്കും.സൗദിയിലേക്ക് പ്രവേശിക്കുന്നവർ ആരോഗ്യമന്ത്രാലയത്തിന്റെ ഹോം കൊറന്റൈൻ നിബന്ധനകൾ പാലിക്കുന്നതിനുള്ള പ്രതിജ്ഞാ പത്രം ഒപ്പിട്ടു നൽകണം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News