Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
ജർമനിയുടെ നാവിൽ വീണ്ടും വംശീയ വിദ്വേഷം,അറബ് പരമ്പരാഗത വസ്ത്രത്തെ അധിക്ഷേപിച്ച സാന്ദ്രോ വാഗ്നർക്കെതിരെ പ്രതിഷേധം

November 29, 2022

November 29, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : അറബികളുടെ പരമ്പരാഗത വേഷമായ 'തോബി'നെ(പുരുഷന്മാർ ധരിക്കുന്ന നീളം കൂടിയ വസ്ത്രം) അധിക്ഷേപിച്ച മുൻ ജർമൻ താരവും ഫുട്‍ബോൾ കമന്റേറ്ററുമായ സാന്ദ്രോ വാഗ്നർക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തിപ്പെടുന്നു.ഞായറാഴ്ച നടന്ന ജർമ്മനിയും സ്‌പെയിനും തമ്മിലുള്ള ലോകകപ്പ് മൽസരത്തിനിടെ ജർമ്മൻ ബ്രോഡ്‌കാസ്റ്ററായ  ZDF ലൈവ് സ്‌ട്രീമിങ്ങിലാണ് മുൻ ജർമ്മനി ഫോർവേഡ് കൂടിയായ വാഗ്നർ അപകീർത്തികരമായ പരാമർശം നടത്തിയത്.


എഴുപത്തിയൊമ്പതാം മിനുട്ടിൽ ഇരു ടീമുകളും സമനിലയിലായപ്പോൾ അൽ ബൈത്ത് സ്റ്റേഡിയത്തിന്റെ ഒരു ഭാഗം മുഴുവൻ ജർമൻ ആരാധകരാണെന്നാണ് കരുതിയതെന്നും എന്നാൽ ആ ഭാഗം മുഴുവൻ 'ഖത്തരി ബാത്ത്റോബുകൾ'ആണെന്ന് അപ്പോഴാണ് താൻ മനസിലാക്കിയതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസത്തോടെയുള്ള പരാമർശം.ഫലത്തിൽ അറബ് ജനതയുടെ പരമ്പരാഗത വസ്ത്രത്തെ കുളിമുറികളിൽ ഉപയോഗിക്കുന്ന മുൻവശം തുറന്ന 'ബാത്ത്റോബുമായി'സാമ്യപ്പെടുത്തുകയാണ് വാഗ്നർ ചെയ്തത്.

വാഗ്നറുടെ പരാമർശം പരസ്യമായ വംശീയാധിക്ഷേപമാണെന്ന് ആരോപിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ എത്തിയത്.

"ജർമനിയിൽ ദിനംപ്രതി വംശീയത'എന്നാണ് അസോസിയേറ്റഡ്  പ്രസ്സിൽ ഇത് സംബന്ധിച്ച് വന്ന റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ട്  പ്രമുഖ അനലിസ്റ്റ് ഡോ. ആൻഡ്രിയാസ് ക്രീഗ് ട്വീറ്റ് ചെയ്തത്.

“നിങ്ങൾ വംശീയവാദിയും സംസ്‌കാരമില്ലാത്തവനും  അഹങ്കാരിയും മ്ലേച്ഛനുമായിരിക്കുമ്പോൾ ലോകം നിങ്ങളിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല" എന്ന് ഖത്തരി പൗരനും ബിസിനസുകാരനുമായ ഫഹദ് അൽ അമീരി ട്വീറ്റ് ചെയ്തു.



“മത്സരത്തിന്റെ വൈകാരിക ഘട്ടത്തിലാണ് നിർഭാഗ്യവശാൽ തോബിനെ കുറിച്ചുള്ള ഇത്തരമൊരു പരാമർശം വാഗ്നറിൽ നിന്നുണ്ടായത്. തീർച്ചയായും ഞങ്ങൾ ഇക്കാര്യം പരിഗണിക്കും"-എന്നാണ് ട്വിറ്ററിലെ ചില പരാതികൾക്ക് ZDF ഒരു ചെറിയ പ്രസ്താവനയിലൂടെ മറുപടി നൽകിയത്:

എന്തായാലും സംഭവം വിവാദമായതോടെ,തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വാഗ്നർ തന്നെ രംഗത്തെത്തിയതായി ദോഹ ന്യൂസ് റിപ്പോർട്ട് ചെയ്തു.

നവംബർ 23ന് ഗ്രൂപ്പ് ഇയിലെ ആദ്യമത്സരം തുടങ്ങുന്നതിന് മുമ്പ് ജര്മൻ കളിക്കാർ മൂക്കുപൊത്തി പ്രതിഷേധിച്ചത് വലിയ വിമര്ശനങ്ങൾക്കിടയാക്കിയിരുന്നു.തൊട്ടുപിന്നാലെ ഞായറാഴ്ച സ്‌പെയിൻ,ജർമനി മത്സരം നടക്കുമ്പോൾ വംശീയ അധിക്ഷേപത്തിന് പേരിൽ ജർമൻ ടീം ഉപേക്ഷിച്ച മെസ്യുട്ട് ഓസിലിന്റെ ചിത്രം ഉയർത്തിപ്പിടിച്ചാണ് ആരാധകർ ജർമനിയുടെ ഇരട്ടത്താപ്പിനെതിരെ പ്രതിഷേധിച്ചത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News