Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ആദ്യഘട്ട ചർച്ച പരാജയം, യുക്രൈനിൽ റഷ്യ ആക്രമണം തുടരുന്നു

March 01, 2022

March 01, 2022

ബെലാറസ് : റഷ്യയുടെ യുക്രൈൻ അധിനിവേശം അന്താരാഷ്ട്ര തലത്തിൽ ആശങ്കകൾ സൃഷ്ടിക്കവെ, ഇരുകൂട്ടരും നടത്തിയ നയതന്ത്ര ചർച്ചയിൽ വെടിനിർത്തൽ കരാർ അടക്കമുള്ളവ ഒപ്പുവെച്ചില്ല. യുക്രൈൻ - ബെലാറസ് അതിർത്തിയിൽ നടന്ന ചർച്ചയിൽ രണ്ട് രാജ്യങ്ങളുടെയും പ്രസിഡന്റുമാരുടെ ഉപദേഷ്ടാക്കൾ പങ്കെടുത്തു. വെടിനിർത്തൽ കരാർ അടക്കമുള്ള കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്‌തെങ്കിലും, നിർണ്ണായക തീരുമാനങ്ങൾ സ്വീകരിച്ചിട്ടില്ല. എന്നാൽ, ഏറെ വൈകാതെ അടുത്ത ചർച്ച നടക്കുമെന്നും, സുപ്രധാന തീരുമാനങ്ങൾ അന്നുണ്ടാവുമെന്നും ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ സൂചന നൽകി. 

പോളണ്ട് - ബെലാറസ് അതിർത്തിയാണ് അടുത്ത ഘട്ടത്തിലെ ചർച്ചയ്ക്ക് വേദിയാവുകയെന്ന് വ്ലാദിമിർ മെഡിൻസ്കി അറിയിച്ചു. മെഡിൻസ്കി ആണ് റഷ്യൻ സംഘത്തെ നയിച്ചത്. യുക്രൈന് വേണ്ടി, പ്രസിഡന്റിനെ മുഖ്യ ഉപദേഷ്ടാവായ മൈഖൈലോ പൊഡോല്യാക്ക് ആണ് ചർച്ച നയിച്ചത്. അഞ്ചുമണിക്കൂറോളം ചർച്ച നീണ്ടുനിന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ചർച്ചയ്ക്ക് ശേഷവും യുക്രൈന് നേരെ റഷ്യ ആക്രമണം അഴിച്ചുവിടുകയാണ്. യുക്രൈൻ നഗരമായ ഒഖ്ടിർക്കയിൽ നടന്ന ആക്രമണത്തിൽ 70 യുക്രൈൻ സൈനികർ കൊല്ലപ്പെട്ടു.


Latest Related News