Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഇരട്ടഗോളോടെ വരവറിയിച്ച് റോണോ, യുണൈറ്റഡിന് തകർപ്പൻ ജയം

September 11, 2021

September 11, 2021

ഇരട്ടഗോളോടെ വരവറിയിച്ച് റോണോ, യുണൈറ്റഡിന് വിജയം 
ന്യൂകാസിൽ യുണൈറ്റഡിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ ചുവന്ന ചെകുത്താന്മാർക്ക് വിജയം. തന്റെ പഴയ തട്ടകത്തിലേക്ക് മടങ്ങിയെത്തിയ സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ ഇരട്ടഗോളുകൾ നേടിയ മത്സരത്തിൽ, ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ആതിഥേയർ വിജയതീരമണഞ്ഞത്.

കിക്കോഫിനും ഏറെ മുൻപ് തന്നെ, പ്രിയതാരത്തെ വരവേൽക്കാൻ ഓൾഡ് ട്രാഫോർഡ് നിറഞ്ഞുകവിഞ്ഞിരുന്നു. റൊണാൾഡോയുടെ ഓരോ ടച്ചിനും ആർപ്പ് വിളിച്ച കാണികൾക്കായി ആദ്യപകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ താരം ഗോൾ വല കുലുക്കി. ഗ്രീൻവുഡിന്റെ ഷോട്ട് തടയുന്നതിൽ ന്യൂകാസിൽ ഗോൾകീപ്പർ വരുത്തിയ വീഴ്ച മുതലെടുത്താണ് റൊണാൾഡോ, യുണൈറ്റഡ് ജേഴ്‌സിയിലെ തന്റെ 119ആം ഗോൾ സ്വന്തമാക്കിയത്. രണ്ടാം പകുതിയിൽ ഉണർന്നുകളിച്ച സന്ദർശകടീം മാൻക്വിലോയുടെ ഗോളിലൂടെ ഒപ്പമെത്തി. ആൽമിറോണും, മാക്സിമിലിനും ചേർന്ന് നടത്തിയ നീക്കത്തിനൊടുവിലാണ് 56ആം മിനിറ്റിൽ സമനില ഗോൾ വീണത്. എന്നാൽ, ഓൾഡ് ട്രാഫോഡിനെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ക്രിസ്ത്യാനോ തന്റെ രണ്ടാംഗോൾ നേടാൻ ഏറെ കാത്തിരിക്കേണ്ടി വന്നില്ല. 62 ആം മിനിറ്റിൽ ലൂക്ക് ഷോ നൽകിയ പാസ് സ്വീകരിച്ച പോർച്ചുഗീസ് താരം ഒന്നാന്തരമൊരു ഇടംകാലൻ ഷോട്ടിലൂടെ ന്യൂകാസിൽ ഗോൾകീപ്പറെ മറികടന്നു. എൺപതാം മിനിറ്റിൽ മനോഹരമായൊരു ലോങ്ങ്‌ റേഞ്ച് ഗോളിലൂടെ ബ്രൂണോ ഫെർണാണ്ടസും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോൾപട്ടികയിൽ ഇടം പിടിച്ചു. ഫ്രഞ്ച് താരം പോൾ പോഗ്ബയാണ് ഇത്തവണ ഗോളിന് അവസരമൊരുക്കിയത്. പോഗ്ബയുടെ തന്നെ പാസിൽ നിന്നും പകരക്കാരനായി ഇറങ്ങിയ ലിംഗാർഡും ഇഞ്ചുറി ടൈമിൽ വലകുലുക്കിയതോടെ ഗോൾപട്ടിക പൂർത്തിയായി.


Latest Related News