Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കാണ്ഡഹാർ വിമാനത്താവളത്തിന് നേരെ ആക്രമണം,താലിബാനെന്ന് സൂചന

August 01, 2021

August 01, 2021

കാബൂള്‍: അഫ്ഗാനിസ്താനിലെ കാണ്ഡഹാര്‍ വിമാനത്താവളത്തെ ലക്ഷ്യമിട്ട് റോക്കറ്റാക്രമണം. ശനിയാഴ്ച രാത്രിയാണ് ആക്രമണമുണ്ടായതെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. മേഖലയില്‍ ആധിപത്യം ചെലുത്താന്‍ ശ്രമിക്കുന്ന താലിബാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

മൂന്ന് റോക്കറ്റുകളാണ് വിമാനത്താവളത്തിന് നേരെ തൊടുത്തത് . ഇതില്‍ രണ്ടെണ്ണം റണ്‍വേയില്‍ പതിച്ചു. ഇതുമൂലം മുഴുവന്‍ വിമാന സര്‍വ്വീസുകളും റദ്ദാക്കിയെന്ന് എയര്‍പോര്‍ട്ട് മേധാവി മസൂദ് പാഷ്തുന്‍ വ്യക്തമാക്കി .വിമാനത്താവളത്തിന്‍റെ റണ്‍വേയില്‍ അറ്റകൂറ്റപ്പണി പുരോഗമിക്കുന്നുണ്ട് . ഞായറാഴ്ച രാത്രിയോടെ റണ്‍വേ പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . കാബൂള്‍ സിവില്‍ ഏവിയേഷനും ആക്രമണവിവരം സ്ഥിരീകരിച്ചിട്ടുണ്ട്.

അഫ്ഗാനിസ്താന്‍ മേഖലയില്‍ താലിബാനെതിരെ പോരാടുന്ന സൈന്യത്തിനുള്ള സാധനങ്ങള്‍ എത്തിച്ച്‌ നല്‍കുന്നത് കാണ്ഡഹാര്‍ വിമാനത്താവളത്തിലൂടെയാണ്. ഇവിടെയും ആക്രമണം നടത്തിയതോടെ അഫ്ഗാനിലെ രണ്ട് പ്രവിശ്യകളുടെ കൂടി നിയന്ത്രണം താലിബാന് ലഭിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന നിഗമനം .


Latest Related News